കോവിഡ് എമര്‍ജന്‍സി വാര്‍ഡില്‍ ഷാരുഖ് ഖാന്റെ പാട്ടിനു താളം പിടിച്ച്‌ വൈറല്‍ ആയ യുവതി മരണത്തിനു കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോവിഡ് എമര്‍ജന്‍സി വാര്‍ഡില്‍ ഷാരുഖ് ഖാന്റെ പാട്ടിനു താളം പിടിച്ച്‌ വൈറല്‍ ആയ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. യുവതിയുടെ വിഡിയോ പങ്കുവെച്ച ഡോക്ടര്‍ തന്നെയാണ് ട്വിറ്ററിലുടെ മരണവിവരം അറിയിച്ചത്.

ഈയാഴ്ച ആദ്യമാണ് മുപ്പതുകാരിയായ യുവതിയുടെ വിഡിയോ ഡോ. മോണിക്ക ലാംഗെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഷാരുഖ് ഖാനും ആലിയ ഭട്ടും അഭിനയിച്ച ഡിയര്‍ സിന്ദഗിയിലെ ലവ് യു സിന്ദഗി എന്ന പാട്ടിനു താളംപിടിച്ച്‌ എമര്‍ജന്‍സി വാര്‍ഡില്‍ കഴിയുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രത്യാശയുടെ പ്രതീകമായാണ് സൈബര്‍ ലോകം പെണ്‍കുട്ടിയെ വിശേഷിപ്പിച്ചത്.

ഇന്നലെ ഡോക്ടര്‍ തന്നെ മരണവിവരം അറിയിച്ചപ്പോള്‍ ഞെട്ടലോടെയാണ് സൈബര്‍ ലോകം പ്രതികരിച്ചത്. ധീരയായ ആ ആത്മാവിനെ നമുക്കു നഷ്ടമായിരിക്കുന്നു എന്നാണ് ഡോക്ടര്‍ ട്വീറ്റ് ചെയ്തത്. ഐസിയു കിടക്കയ്ക്കു വേണ്ടി കാത്തിരിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യമായിരുന്നു ഡോക്ടര്‍ ആദ്യം പങ്കുവെച്ചത്. പാട്ടുവെയ്ക്കാമോ എന്നു ഡോക്ടറോടു ചോദിക്കുകയും അതിന് അനുവദിക്കുകയുമായിരുന്നു. ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്നതാണ് അവള്‍ നല്‍കുന്ന പാഠമെന്ന് ആദ്യ ട്വീറ്റില്‍ ഡോക്ടര്‍ കുറിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...

പാക് അധീന കശ്മീരിലെ പ്രതിഷേധം : പാകിസ്ഥാൻ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ഫലം ; ഇന്ത്യ

0
ന്യൂഡൽഹി : പാക് അധീന കശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ പാകിസ്ഥാന്റെ...