മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണ വിലയിൽ ഇന്ന് വർധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : സംസ്ഥാനത്ത് തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഒരേ വില തുടർന്ന ശേഷം സ്വർണ വിലയിൽ വെള്ളിയാഴ്ച വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 4465 രൂപയും പവന് 35,720 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4450 രൂപയും പവന് 35,600 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.

ചൊവ്വാഴ്ച രേഖപ്പെടുത്തിയ 35,760 രൂപയാണ് സ്വർണത്തിനു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കായിരുന്നു. രാജ്യാന്തര വിപണിയിൽ ബുധനാഴ്ച ബോണ്ട് വരുമാന വർദ്ധന സ്വർണത്തിന്റെ കുതിപ്പിനും തടയിട്ടെങ്കിലും ഇന്നലെ അത് കുറഞ്ഞത് സ്വർണത്തിനും അനുകൂലമായി. ആർബിഐ അടുത്ത സോവറിൻ ഗോൾഡ് ബോണ്ട് വില്പന പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യ ശ്രേണിയുടെ വില്പന 21ന് അവസാനിക്കും. ഇന്ന് അക്ഷയ തൃതീയ ആഘോഷത്തോടനുബന്ധിച്ച് ഇ ഗോള്‍ഡ് വിൽപ്പനയിൽ വർധന പ്രതീക്ഷിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...