ഇ​ന്ത്യ​​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ (​ഇ​യു) മെ​ഡി​ക്ക​ൽ സ​ഹാ​യം എ​ത്തി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ഇ​ന്ത്യ​യി​ലേ​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ (​ഇ​യു) മെഡിക്ക​ൽ സ​ഹാ​യം എ​ത്തി​ച്ചു. ഇ​യു അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വെ​ന്‍റി​ലേ​റ്റ​റു​ക​ളും റെം​ഡെ​സി​വി​റും മെഡിക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ക​യ​റ്റി​യ​യ​ച്ച വി​മാ​നം വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ എ​ത്തി.

ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള 223 വെ​ന്‍റി​ലേ​റ്റ​റു​ക​ളും 25,000 റെം​ഡെ​സി​വി​ർ മ​രു​ന്നു​കു​പ്പി​ക​ളും മ​റ്റ് മെ​ഡി​ക്ക​ൽ ഉപ​ക​ര​ണ​ങ്ങ​ളും നെ​ത​ർ​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള 30,000 റെം​ഡെ​സി​വി​ർ കു​പ്പി​ക​ളും പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്ന് 5,500 റെം​ഡെ​സി​വി​ർ കു​പ്പി​ക​ളും അ​ട​ങ്ങി​യ വി​മാ​ന​മാ​ണ് എ​ത്തി​യ​ത്. സ​ഹ​ക​ര​ണ​വും സ​ഹാ​യം തു​ട​രു​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ൻ​ഡം ബ​ഗ്ചി അ​റി​യി​ച്ചു.

നേ​ര​ത്തെ ക​സാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള 5.6 ദ​ശ​ല​ക്ഷം മാ​സ്കു​ക​ളും ഇ​ന്ത്യ​യി​ൽ എ​ത്തി​യി​രു​ന്നു. കോ​വി​ഡ് രണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്ന ഇ​ന്ത്യ​ക്ക് യു​എ​സ്, റ​ഷ്യ, യു​കെ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...