വാഷിംഗ്ടണ്‍ : ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് തുടരുന്നു. രോഗബാധിതരുടെ എണ്ണം 1,15,55,414 ആയപ്പോള്‍ മരിച്ചവരുടെ എണ്ണം 5,36,720 ആയി. 65,34,456 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.
അമേരിക്കയിലും ബ്രസീലിലും റഷ്യയിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്. റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യയില്‍ അതിവേഗമാണ് കോവിഡ് പടരുന്നത്. ഇന്ത്യയില്‍ 6,97,836 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ റഷ്യയില്‍ 6,81,251 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയുംവിധമാണ്. അമേരിക്ക- 29,82,928, ബ്രസീല്‍- 16,04,585, ഇന്ത്യ- 6,97,836, റഷ്യ- 6,81,251, പെറു- 3,02,718, സ്പെയിന്- 2,97,625, ചിലി- 2,95,532, ബ്രിട്ടന്- 2,85,416, മെക്സിക്കോ- 2,56,848, ഇറ്റലി- 2,41,611.
മേല്പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടവര്‍ അമേരിക്ക- 1,32,569, ബ്രസീല്‍- 64,900, ഇന്ത്യ- 19,700, റഷ്യ- 10,161, പെറു- 10,589, സ്പെയിന്- 28,385, ചിലി- 6,308, ബ്രിട്ടന്- 44,220, മെക്സിക്കോ- 30,639, ഇറ്റലി- 34,861.