വാഷിംഗ്ടണ്‍ : ലോകത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒന്നേകാല്‍ കോടിയോടടുക്കുന്നു. 12,378,854 പേരാണ് ലോകത്താകമാനമുള്ള കോവിഡ് രോഗികള്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 556,601 ആയി ഉയര്‍ന്നു. 222,825 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5,404 മരണങ്ങളും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 56,300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,219,999 ആയി ഉയര്‍ന്നു. 135,822 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കാല്ലിഫോര്ണിയ, ഫ്ളോറിഡ, ടെക്സസ് എന്നീ സംസ്ഥാനങ്ങളെയാണ് നിലില്‍ കോവിഡ് മോശമായി ബാധിച്ചിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്ക് തന്നെയാണ് മുന്നില്‍. 425,072 പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയോളം പേര് ഇപ്പോഴും ചികിത്സയിലാണ്. 32,343 മരണങ്ങളാണ് ന്യൂയോര്‍ക്കില്‍ സംഭവിച്ചത്. കാലിഫോര്‍ണിയയില്‍ 7,248 പുതിയ കേസുകള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ടെക്സസിലെ സ്ഥിതി ഗൗരവതരമാണ്. 11,394 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം കണ്ടെത്തിയത്. കലിഫോര്‍ണിയയില്‍ 8,935 പുതുതായി കോവിഡ് ബാധിച്ചു.
ബ്രസീലില്‍ 1,759,103 പേര്‍ക്ക് കോവിഡ് ബാധിച്ചു. 69,254 പേര് മരിക്കുകയും ചെയ്തു. ഇന്ത്യയാണ് പട്ടികയില്‍ മൂന്നാമത്. ഇന്ത്യയില്‍ 794,842 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 21,623 പേര് കോവിഡ് രോഗം ബാധിച്ച് മരിച്ചു.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 7.94 ലക്ഷം കടന്നു. ഇതുവരെ 25,000ത്തിലധികം പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിതര്‍ 2.25 ലക്ഷമായി. 3,602 പേരാണ് ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.