24 മ​ണി​ക്കൂ​റി​നി​ടെ 2.32 ല​ക്ഷം കോ​വി​ഡ്ബാ​ധ ; ലോ​ക​ത്ത് 1,36,81,783 ലക്ഷം കോവിഡ് രോഗികള്‍, മരണം 6 ലക്ഷത്തിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2.32 ല​ക്ഷം പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ്ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ 71,000 പേ​ര്‍​ക്കും ബ്ര​സീ​ലി​ല്‍ 40,000ലേ​റെ​പ്പേ​ര്‍​ക്കും ഇ​ന്ത്യ​യി​ല്‍ 32,000 പേ​ര്‍​ക്കു​മാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,36,81,783 ആ​യി. വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,86,136 ആ​യി ഉ​യ​ര്‍​ന്നു. 80,30,267 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ര്‍​ത്തി വ​ര്‍​ധി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്.

അ​മേ​രി​ക്ക- 36,15,991, ബ്ര​സീ​ല്‍- 19,70,909, ഇ​ന്ത്യ- 9,70,169, റ​ഷ്യ- 7,46,369, പെ​റു- 3,37,724, ചി​ലി- 3,21,205, മെ​ക്സി​ക്കോ- 3,11,486, ദ​ക്ഷി​ണാ​ഫ്രി​ക്ക- 3,11,049, സ്പെ​യി​ന്‍- 3,04,574, ബ്രി​ട്ട​ന്‍- 2,91,911.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍ അ​മേ​രി​ക്ക- 140,105, ബ്ര​സീ​ല്‍- 75,523, ഇ​ന്ത്യ- 24,929, റ​ഷ്യ- 11,770, പെ​റു- 12,417, ചി​ലി- 7,186, മെ​ക്സി​ക്കോ- 36,327, ദ​ക്ഷി​ണാ​ഫ്രി​ക്ക- 4,453, സ്പെ​യി​ന്‍- 28,413, ബ്രി​ട്ട​ന്‍- 45,053.

ഇ​തി​നു പു​റ​മേ, മ​റ്റ് ആ​റ് രാ​ജ്യ​ങ്ങ​ളി​ല്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. ഇ​റാ​ന്‍-2,64,561, പാ​ക്കി​സ്ഥാ​ന്‍-2,55,769, ഇ​റ്റ​ലി-2,43,506, സൗ​ദി അ​റേ​ബ്യ-2,40,474, തു​ര്‍​ക്കി-2,15,940, ജ​ര്‍​മ​നി-2,01,252.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ള്‍​ക്ക് പു​റ​മേ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ള്‍ ബം​ഗ്ലാേ​ദേ​ശ്, ഫ്രാ​ന്‍​സ്, കൊ​ളം​ബി​യ, അ​ര്‍​ജ​ന്‍റീ​ന, കാ​ന​ഡ, ഖ​ത്ത​ര്‍ എ​ന്നി​വ​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ മുൻ സർക്കാരിനെതിരെ വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും...

സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ് രേഖകളിൽ ഉദ്യോഗസ്ഥന് കുറഞ്ഞത് പത്ത്...

0
ആലപ്പുഴ : സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ്...

‘ഇന്ത്യയുടെ അതിശക്തമായ പിന്തുണയുണ്ട് ‘ ; അമേരിക്കയുമായി മാത്രമല്ല ഇസ്രായേലിന്റെ സഖ്യം : നെതന്യാഹു

0
ജെറൂസലേം : ഇസ്രായേലിന് ഇന്ത്യയിൽ നിന്ന് വൻതോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും അമേരിക്ക...

വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ

0
ആലപ്പുഴ: വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ. വർഗമെന്തെന്നോ...