സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഓരോ ദിവസവും സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നത് 20 ല്‍പ്പരം സ്ത്രീകള്‍. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയില്‍ കാണാതായത് 4.5 കോടിയിലധികം സ്ത്രീകളാണ്. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്‌.

തോംസണ്‍ റയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട്’ പ്രകാരം സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത ലോകത്തെ ഒന്നാമത്തെ Anti Women Country ഇന്ത്യയാണ്. രാജ്യത്ത് ഓരോ വര്‍ഷവും 2 ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുംമുമ്പേ അല്ലെങ്കില്‍ 5 വയസ്സിനുള്ളില്‍ മരണപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ ദി സ്റ്റേറ്റ് ഓഫ് വേള്‍ഡ്‌ പോപ്പുലേഷന്‍ 2020 റിപ്പോര്‍ട്ട് അനുസരിച്ച്‌ 1970 മുതല്‍ 2020 വരെയുള്ള 50 വര്‍ഷക്കാലയളവില്‍ ലോകമൊട്ടാകെയായി 14.26 കോടി സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇതില്‍ 4.58 കോടി സ്ത്രീകള്‍ ഇന്ത്യയില്‍ നിന്നാണ് കാണാതായിട്ടുള്ളത്. ചൈനയില്‍ ഇങ്ങനെ കാണാതായ സ്ത്രീകളുടെ സംഖ്യ 7.23 കോടി ആണ്. ഇതോടൊപ്പം ലോകത്ത് ജനിച്ചുകഴിഞ്ഞു കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണം ഒരു വര്‍ഷം 12 ലക്ഷമാണ്, ഇതില്‍ 90% വും ഇന്ത്യയിലും ചൈനയിലുമാണ്.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം ഇന്ത്യയില്‍ 31.1 % സ്ത്രീകള്‍ തങ്ങളുടെ ജീവിതകാലയളവില്‍ ഒരിക്കലെങ്കിലും വീട്ടുകാരുടെ ക്രൂരതകള്‍ക്കിരയായിട്ടുള്ളവരാണ്. ജോലിചെയ്യുന്ന 80% സ്ത്രീകളും ഭര്‍ത്താക്കന്മാരുടെ പീഡനങ്ങള്‍ക്കിരയാകാറുണ്ട്. നാഷണല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോ (NCB) റിപ്പോര്‍ട്ടനുസരിച്ച്‌ ഭര്‍ത്താവിന്റെയോ വീട്ടുകാരുടെയോ പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ മുഖേന ഒരുവര്‍ഷം ഒരു ലക്ഷത്തോളം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു എന്നാണ് കണക്കുകള്‍. സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ കൊല്ലപ്പെടുന്ന സ്ത്രീകള്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍. എന്‍.സി.ബി  റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 7277 സ്ത്രീകളായിരുന്നു. അതായത് ഒരു ദിവസം 20 പേര്‍ വീതം.

സമൂഹമാധ്യമങ്ങളില്‍ ഓരോ 7 സ്ത്രീകളിലും ഒരാളെങ്കിലും പുരുഷന്മാരുടെ മോശം കമന്റുകള്‍ നേരിടുന്നവരാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വനിതകളായ നേതാക്കള്‍ക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് ജോലിചെയ്യുന്ന ( 71.2 % ) പുരുഷന്മാരെ അപേക്ഷിച്ച്‌ ജോലിക്കാരായ സ്ത്രീകള്‍ കേവലം 22 % മാത്രമാണ്. മാത്രവുമല്ല പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ശമ്പളവും ഏകദേശം 34 % വരെ കുറവാണ്.

ലിസ്റ്റ് പ്രകാരം സ്ത്രീ സുരക്ഷ വളരെ പരിതാപകരമായ രാജ്യങ്ങള്‍  ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍ , സിറിയ,  സൊമാലിയ , സൗദി അറേബ്യ, പാകിസ്ഥാന്‍, കാംഗോ , യമന്‍,  നൈജീരിയ, അമേരിക്ക എന്നിവയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...

കർഷകർക്കും അധ്യാപകർക്കുമെതിരെ ഡിഎംകെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് വിജയ്

0
ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണ...