ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 54 ല​ക്ഷം ക​ട​ന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 54 ല​ക്ഷം ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് 54,00,620 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 92,605 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

1,133 പേ​രാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് 86,752 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

കോ​വി​ഡ് ബാ​ധി​ത​രാ​യി​രു​ന്ന 43,03,044 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 10,10,824 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്.

അ​തേ​സ​മ​യം കോ​വി​ഡ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന​യോ​ഗം.

ബു​ധ​നാ​ഴ്ച​യാ​ണ് യോ​ഗം. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് മു​ഖേ​ന​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...