രാജ്യത്തെ കോവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു ; 44,457 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു. ഇതില്‍ 15.3 ലക്ഷം പേര്‍ പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടപ്പോള്‍ 44,457 പേര്‍ മരിച്ചു. 2.01% ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. 24 മണിക്കൂറിനിടെ 64,399 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 53,879 പേര്‍ കോവിഡ് മുക്തരായി. മരണം 861. ശനിയാഴ്ച മാത്രം 7.19 ലക്ഷം പേരുടെ സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ആകെ സാമ്പിള്‍ പരിശോധന 2.41 കോടിയായി.

മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 12,248 പേരും ആന്ധ്രയില്‍ 10,820 പേരും ഇന്നലെ രോഗബാധിതരായി. തമിഴ്നാട്ടില്‍ പ്രതിദിന രോഗ ബാധിതരുടെ എണ്ണം 5994 ആയി ഉയര്‍ന്നു. കര്‍ണാടകത്തില്‍ ഇന്നലെ 5985 പേരാണ്‌ രോഗ ബാധിതരായത്. ഉത്തര്‍പ്രദേശിലും പശ്ചിമ ബംഗാളിലും ബീഹാറിലും രോഗബാധ നിരക്ക് ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു.

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 119 പേര്‍കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണസംഖ്യ 4927 ആയി. 5994 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗം ബാധിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 296901 ആയി. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍ മാത്രം 13 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ചെന്നൈ 12 പേരും കന്യാകുമാരി 4 പേരും തേനി 3 പേരും സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ആന്ധ്രാ പ്രദേശില്‍ ഇന്നലെയും പതിനായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 10820 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 227860 ആയി. 97 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ആകെ മരണം 2036 ആയി ഉയര്‍ന്നു. 87112 പേരാണ് സംസ്ഥാനത്ത് ഇരുവരെ ചികിത്സയിലുള്ളത്.

കര്‍ണാടകത്തില്‍ ഇന്നലെ അയ്യായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 5985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊവിഡ് ബാധിച്ച്‌ 107 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 3198 ആയി. 178087 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...