മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു ; പ്രദേശങ്ങളിലുള്ള 1700 ഓളം പേരെയാണ് മാറ്റിത്താമസിപ്പിക്കുo

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. വണ്ടിപ്പെരിയാര്‍, വള്ളക്കടവ് ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ള 1700 ഓളം പേരെയാണ് മാറ്റിത്താമസിപ്പിക്കുകയെന്നാണ് സൂചന. തമിഴ്‌നാടിന്റെ ജാഗ്രതാനിര്‍ദേശം കിട്ടുന്നതനുസരിച്ചാവും പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുക.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രിയാണ് 136 അടി ആയതെന്നും, ജലനിരപ്പ് 138 ല്‍ എത്തുന്നതിന് മുന്നേ തുറക്കുന്നതാണ് സുരക്ഷിതമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്‌. ദിനേശ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. 142.00അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാര്‍ ഡാമിലെ ജലം ഒഴുക്കിക്കളയാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്കു കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

പകല്‍ സമയത്ത് മാത്രമേ ഷട്ടര്‍ തുറക്കുകയുള്ളുവെന്നും തുറക്കുന്നത് സംബന്ധിച്ച്‌ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...