കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു – ഒരു മരണം ; പത്തനംതിട്ടയില്‍ 49 പേര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് 1038 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് വന്നവര്‍ 87 , മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 109. ഇന്ന് 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.അതില്‍ 57 പേരുടെ ഉറവിടം വ്യക്തമല്ല. കോവിഡ് മൂലം ഇന്ന് ഒരാള്‍ മരിച്ചു. ഇടുക്കി സ്വദേശിയായ നാരായണ (87)നാണ് മരിച്ചത്. ആകെ രോഗികള്‍ 15032 പേര്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസര്‍കോട് 101 , എറണാകുളം 92, മലപ്പുറം 61, തൃശൂര്‍ 56, കോട്ടയം 51, പത്തനംതിട്ട  49, ഇടുക്കി 43, കണ്ണൂര്‍ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4 എന്നിങ്ങനെയാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍ – തിരുവനന്തപുരം  9, കൊല്ലം 13, ആലപ്പുഴ 19, കോട്ടയം 12, ഇടുക്കി 1,  എറണാകുളം 18, തൃശൂര്‍ 33, പാലക്കാട് 15,  മലപ്പുറം 52,  കോഴിക്കോട് 14, വയനാട് 4, കാസര്‍കോട് 43, പത്തനംതിട്ട 38 എന്നിങ്ങനെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാമ്പിളുകള്‍ പരിശോധിച്ചു. 1,59,777 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8818. ഇതുവരെ ആകെ 3,18,646 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,955 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 99,495 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്‌ സ്‌പോട്ടുകളുടെ എണ്ണം 397 ആയി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...