സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തം ; ഇന്ന് 1078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 5 മരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്നു.  ഇന്ന് 1078 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു , 5 പേര്‍ മരിച്ചു, 432 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ  എണ്ണം 1000 മുകളില്‍ എത്തുന്നത്‌. ഇന്ന് 798 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നു. അതില്‍ ഉറവിടം അറിയാത്തത് 65 പേര്‍. വിദേശത്തുനിന്ന് 104 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേര്‍ക്കും രോഗം ബാധിച്ചു. മരണപ്പെട്ടവര്‍ കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞന്‍പിള്ള, പാറശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍, കൊല്ലം കെ.എസ്.പുരത്തെ റഹിയാനത്ത്, കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍. ഇതില്‍ റഹിയാനത്ത് ഒഴികെ മറ്റുള്ളവര്‍ കോവിഡ് ഇതര രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – തിരുവനന്തപുരം 222,  കൊല്ലം 106,  എറണാകുളം 100,  മലപ്പുറം 89,  തൃശ്ശൂര്‍ 83,  ആലപ്പുഴ 82,  കോട്ടയം 80,  കോഴിക്കോട് 67,  ഇടുക്കി 63,  കണ്ണൂര്‍ 51,  പാലക്കാട് 51,  കാസര്‍കോട് 47,  പത്തനംതിട്ട 27,  വയനാട് 10 എന്നിങ്ങനെയാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍ – തിരുവനന്തപുരം 60, കൊല്ലം 31, ഇടുക്കി 22,  കോട്ടയം 25,  ആലപ്പുഴ 39,  എറണാകുളം 95,  തൃശൂര്‍ 21,  പാലക്കാട് 45,  മലപ്പുറം 30,  കോഴിക്കോട് 16,  വയനാട് 5, കണ്ണൂര്‍ 7,  കാസര്‍കോട് 36 എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് ഹോട്ട്‌ സ്‌പോട്ടുകളുടെ എണ്ണം 428 ആയി. തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. എംഎല്‍എ ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. പൊതുവില്‍ വേണ്ട കരുതലിനെ സൂചിപ്പിക്കുന്നതാണിത്. കഴിഞ്ഞ ദിവസം ചാല മാര്‍ക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.

തീരദേശത്തടക്കം കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മല്‍സ്യബന്ധന നിരോധനം ജൂലൈ 29 വരെ നീട്ടി. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച 106 ല്‍ പുറത്ത് നിന്ന് വന്നത് രണ്ട് പേര്‍ മാത്രം. 94 പേര്‍ക്ക്  സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്തത് 9 കേസുകളാണ് ഉള്ളത്. രോഗവ്യാപന സാധ്യതയുള്ള കിഴക്കന്‍ മേഖല, തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കും. ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ വ്യാപാരികളായ  തിരുവല്ല സ്വദേശികളായ നാല് പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായി. ഇതിനെത്തുടര്‍ന്ന് തിരുവല്ല നഗരസഭ പരിധി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...