സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 179 മരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 971 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2994, കോഴിക്കോട് 2794, എറണാകുളം 2591, തൃശൂര്‍ 2291 ,പാലക്കാട് 1260, കണ്ണൂര്‍ 1222, കൊല്ലം 1303, തിരുവനന്തപുരം 1100, കോട്ടയം 1071, ആലപ്പുഴ 985, ഇടുക്കി 764, പത്തനംതിട്ട 743, കാസര്‍ഗോഡ് 590, വയനാട് 554 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 14, കാസര്‍ഗോഡ് 11, എറണാകുളം, തൃശൂര്‍ 8 വീതം, പത്തനംതിട്ട 7, കോട്ടയം 6, കൊല്ലം 5, വയനാട് 2, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,731 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 782, കൊല്ലം 293, പത്തനംതിട്ട 546, ആലപ്പുഴ 1177, കോട്ടയം 1226, ഇടുക്കി 424, എറണാകുളം 2100, തൃശൂര്‍ 2530, പാലക്കാട് 2200, മലപ്പുറം 2935, കോഴിക്കോട് 2207, വയനാട് 676, കണ്ണൂര്‍ 1116, കാസര്‍ഗോഡ് 519 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,77,683 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 35,48,196 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4,70,771 ഇവരില്‍ പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,859 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...