കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 പേര്‍ക്കാണ് രോഗം ; മരണസംഖ്യ ഉയര്‍ന്ന് തന്നെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,386 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 3.4% രോഗികള്‍ കുറഞ്ഞു. എന്നാല്‍ മരണസംഖ്യ ഉയര്‍ന്ന് തന്നെ തുടരുന്നത് ആശങ്കയാണ്. 1,733 പേരാണ് കഴിഞ്ഞ ദിവസം മാത്രം മരിച്ചത്. രാജ്യത്ത് 65.1% രോഗികളും അഞ്ച് സംസ്ഥാനങ്ങളിലാണ്. അരലക്ഷത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളമാണ് രോഗവ്യാപനത്തില്‍ മുമ്പില്‍. 32.15% രോഗികളും കേരളത്തിലാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. രാജ്യത്ത് ഇതുവരെ 4,97,975 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചു. 2,81,109 പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. 3,95,11,307 പേര്‍ ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്. 94.91% ആണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 4,16,30,885 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...