സംസ്ഥാനത്ത് ഇന്ന് 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 33,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസര്‍ഗോഡ് 503 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,500 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 651 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 240 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,18,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,205 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,276 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1061 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,52,399 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 225 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 197 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 57,740 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,813 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5911, കൊല്ലം 5613, പത്തനംതിട്ട 2968, ആലപ്പുഴ 2287, കോട്ടയം 996, ഇടുക്കി 2235, എറണാകുളം 9135, തൃശൂര്‍ 2704, പാലക്കാട് 3206, മലപ്പുറം 2927, കോഴിക്കോട് 4466, വയനാട് 1416, കണ്ണൂര്‍ 2252, കാസര്‍ഗോഡ് 697 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 3,52,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 58,33,762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് മോഹൻ ഭാഗവത്

0
ഡൽഹി: ‌‌‌ഡൽഹിയിൽ പ്രതിഷേധം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് ആർഎസ്എസ്...

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല ; കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന്...

വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച : രണ്ട് എൻജിനീയറിങ് പരീക്ഷകൾ മാറ്റിവച്ചു ; അധ്യാപകൻ അറസ്റ്റിൽ‍

0
ഡെറാഡൂൺ : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നൽകുന്ന...

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...