Thursday, April 25, 2024 12:45 pm

അടൂര്‍ ബൈപ്പാസിലെ അനധികൃത കൈയ്യേറ്റം : തീരുമാനം 15 ന് മുമ്പെന്ന് ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ബൈപ്പാസിലെ നടപ്പാതയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് കെഎസ്ടിപി, അടൂര്‍ നഗരസഭ, പോലീസ് എന്നിവരുടെ സംയുക്ത യോഗം ഈ മാസം പതിനഞ്ചിന് മുമ്പ് കൂടി തീരുമാനമെടുക്കേണ്ടതാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ താലൂക്ക് വികസന സമിതിയുടെ ഫെബ്രുവരി മാസത്തെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അടൂര്‍ താലൂക്ക് പരിധിയില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനായി വകുപ്പ് മന്ത്രിയുമായി നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രശ്‌ന പരിഹാരം സാദ്ധ്യമാക്കുന്നതാണെന്നും ഏനാത്ത് ബെയ്‌ലി പാലം നിന്ന സ്ഥലത്ത് സമാന്തര പാലം വേണമെന്ന ആവശ്യത്തിനുമേല്‍ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടൂര്‍ ടൗണിലെ പാലത്തിന്റെയും വിവിധ റോഡുകളുടെയും പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടൂര്‍ ടൗണിലെയും പരിസരത്തെയും പാര്‍ക്കിംഗ് പ്രശ്‌നവും ഗതാഗത കുരുക്കും ഒഴിവാകുന്നതാണ് എന്ന് അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി അറിയിച്ചു. അടൂര്‍ ഭാഗത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും ഓടകളുടെ പുന ക്രമീകരണം നടത്തുന്നതിനും മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ്, അടൂര്‍ നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി കെആര്‍എഫ്ബി, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്ത യോഗം 15-ാം തീയതിക്ക് മുമ്പായി കൂടേണ്ടതാണ് എന്നും യോഗം തീരുമാനിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...

ലോകം മുമ്പോട്ട്‌ പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്കിട്ട് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണെന്ന്...

അരുണാചലില്‍ മണ്ണിടിച്ചില്‍ : ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

0
ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച്...

റോഡ് കിംഗ്…; ബജാജ് പൾസർ NS400 മെയ് 3ന് വിപണിയിലെത്തും

0
പുതിയതായി വരാനിരിക്കുന്ന ബജാജ് പൾസർ NS400-ൻ്റെ ആദ്യ ടീസർ ബജാജ് ഓട്ടോ...