പെരുനാട് പഞ്ചായത്തിലെ വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് 12.6 കോടി രൂപയുടെ പദ്ധതി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് പഞ്ചായത്തിലെ വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് ജെജെഎം സ്‌കീമില്‍ 12.6 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികളായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ 2838 വീടുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ഇതുവഴി നടപ്പാക്കുക. ആവശ്യമുള്ള സ്ഥലങ്ങളില്‍ പൈപ്പ് ലൈനുകള്‍ നീട്ടി നല്‍കുകയും ചെയ്യും. ഇതോടൊപ്പം ജലവിഭവ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതിക്ക് ഒന്നാംഘട്ടത്തില്‍ അധികമായി വന്ന 3.3 കോടി രൂപ ഉപയോഗിച്ച് ശേഖര കിണര്‍, ട്രാന്‍സ്‌ഫോര്‍ എന്നിവ നിര്‍മ്മിക്കുന്ന പദ്ധതികളും നടന്നു വരുന്നു.

പെരുനാട് – അത്തിക്കയം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതിയാണ് പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതി. പെരുനാട്ടില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം താലികരയിലെത്തിച്ച് അവിടുത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വെച്ച് ശുദ്ധീകരിച്ചശേഷമാണ് വിവിധ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. മിനറല്‍ വാട്ടര്‍ നിലവാരത്തിലുള്ള കുടിവെള്ളം ആണ് ഇതുവഴി ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയിരുന്നു. 3.31 കോടി രൂപ മുതല്‍ മുടക്കി രണ്ടാംഘട്ടത്തില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് മെയിന്‍ പൈപ്പുകള്‍ എന്നിവയെല്ലാം സ്ഥാപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...

രണ്ട് മാസത്തേക്ക് 600 നോൺ എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; കരാറുകൾ ...

0
തിരുവനന്തപുരം : കെഎസ്ആർടിസി 2 മാസത്തേക്ക് 600 നോൺ എസി ബസുകൾ...

നാട്ടിലേക്ക് മടങ്ങാനിരിക്കെ ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി ; ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദീൻ രാജിവെച്ചു

0
ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ...