ജില്ലയില്‍ കോവിഡ് പ്രതിരോധത്തിനായി എന്‍എസ്എസ് വോളണ്ടിയര്‍മാരും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമാകാന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരും മുന്നോട്ടുവരുന്നു. ഇതിനായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ചേര്‍ന്നു ”തുടരണം ജാഗ്രത” എന്ന ക്യാമ്പിന് തുടക്കം കുറിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി. ക്യാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ എക്‌സിബിഷന്‍, സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, കുട്ടികള്‍ക്കായി സ്‌ക്രോള്‍, വീഡിയോ നിര്‍മ്മാണ മത്സരങ്ങള്‍, രോഗികളുമായി ആശയവിനിമയം, പ്രമുഖ വ്യക്തികളുടെ വീഡിയോ സന്ദേശങ്ങള്‍ തയ്യാറാക്കി പ്രചരിപ്പിക്കല്‍, വെബിനാര്‍ സീരീസ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കും.

നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണമേഖലാ പ്രോഗ്രാം കണ്‍വീനര്‍ പി ബിനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോക്ടര്‍ ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ വി എസ് ഹരികുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോക്ടര്‍ സി.എസ് നന്ദിനി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ വി ആര്‍ ശൈലാഭായ്, എന്‍എസ്എസ് തിരുവല്ല ആര്‍പിസി ആര്‍.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...