സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 28 മരണo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന്‍ (74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന്‍ (63), കൊല്ലം സ്വദേശി ജെറാവസ് (65), ആലപ്പുഴ അരൂര്‍ സ്വദേശി കുഞ്ഞ് മുഹമ്മദ് (71), സനാതനപുരം സ്വദേശി ഗോപിനാഥന്‍ (74), എടക്കാട് സ്വദേശി രവീന്ദ്രന്‍ (67), എ.എന്‍. പുരം സ്വദേശി നാരായണ പൈ (88), എറണാകുളം കൊണ്ടനാട് സ്വദേശി ആന്റണി (75), തൃശൂര്‍ ചേര്‍പ്പ് സ്വദേശി ശങ്കരന്‍ (73), വലപാട് സ്വദേശി ഷാനവാസ് (27), പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ഗോവിന്ദന്‍ (76), മാളിക പറമ്പ് സ്വദേശി അബ്ദുള്‍ സമദ് (37), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് (70), കോഴിക്കോട് വളയം സ്വദേശി മൊയ്ദു ഹാജി (71), വടകര സ്വദേശി കാര്‍ത്ത്യായനി (74), നല്ലളം സ്വദേശി രസക് (62), കണ്ണൂര്‍ പുന്നാട് സ്വദേശിനി പ്രേമലത (72), കണ്ണൂര്‍ സ്വദേശി അബൂബക്കര്‍ (56), പാപ്പിനിശേരി സ്വദേശിനി വനജ (55), കാര്യാട് സ്വദേശിനി മാതു (75), ചൊവ്വ സ്വദേശിനി കദീജ (71) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1512 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 841, തൃശൂര്‍ 920, കോഴിക്കോട് 870, കൊല്ലം 702, ആലപ്പുഴ 591, തിരുവനന്തപുരം 453, മലപ്പുറം 483, പാലക്കാട് 222, കോട്ടയം 431, കണ്ണൂര്‍ 214, പത്തനംതിട്ട 122, ഇടുക്കി 105, കാസര്‍ഗോഡ് 130, വയനാട് 79 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 20, തിരുവനന്തപുരം, തൃശൂര്‍ 11 വീതം, കണ്ണൂര്‍ 5, മലപ്പുറം 4, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം 2, കോട്ടയം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 831, കൊല്ലം 838, പത്തനംതിട്ട 208, ആലപ്പുഴ 778, കോട്ടയം 474, ഇടുക്കി 353, എറണാകുളം 808, തൃശൂര്‍ 1049, പാലക്കാട് 390, മലപ്പുറം 890, കോഴിക്കോട് 1042, വയനാട് 132, കണ്ണൂര്‍ 548, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 89,675 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 3,48,835 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,622 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,71,499 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,123 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2667 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 46,95,059 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിനോയ് വിശ്വത്തിന്‍റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്

0
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ 'അവതാര'...

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും

0
തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും....

അപകടത്തിൽ കൈവിരൽ നഷ്ടമായ യുവാവിന് കാലിലെ വിരൽ വെച്ചുപിടിപ്പിച്ചു ; ചലനശേഷി വീണ്ടെടുത്ത് രോഗി

0
കോഴിക്കോട് : ആറ് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടപ്പെട്ട് ജീവിതം...

കോക്രോച്ച് ജനത പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും

0
ബംഗളൂരു: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സംഘടിപ്പിക്കുന്ന...