വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നു ; 15,000 തീര്‍ത്ഥാടകര്‍ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നവംബര്‍ ഒന്നു മുതല്‍ പ്രതിദിനം 15,000 തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കാന്‍ ജമ്മുകശ്മീര്‍ ഭരണകൂടം തീരുമാനിച്ചു. നിലവില്‍ പ്രതിദിനം 7,000 തീര്‍ത്ഥാടകര്‍ക്കാണ് അനുമതി. യാത്രക്കാര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ വേണമെന്ന നിബന്ധനയും നീക്കം ചെയ്തു.

രജിസ്‌ട്രേഷന്‍ കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് തീര്‍ത്ഥാടകരുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ മാത്രമേ അനുവദിക്കൂ. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഭവന്‍, കത്ര, അര്‍ദ്ധകുവാരി, ജമ്മു എന്നിവിടങ്ങളില്‍ താമസസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍, പാസഞ്ചര്‍ റോപ് വേ എന്നിവയും യാത്രാവേളയില്‍ ഭക്തരുടെ സൗകര്യാര്‍ത്ഥം മാതാ വൈഷ്ണോദേവി ക്ഷേത്ര ബോര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.

രസായി ജില്ലയിലെ തൃക്കുട പര്‍വതത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം അഞ്ച് മാസത്തിന് ശേഷം ഓഗസ്റ്റിലാണ് വീണ്ടും തുറന്നത്. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള 100 പേര്‍ അടക്കം 2000 തീര്‍ത്ഥാടകരെയാണ് ആദ്യഘട്ടത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് അനുവദിച്ചിരുന്നത്. ഒക്ടോബര്‍ 30 ന് ജമ്മുകശ്മീര്‍ ഭരണകൂടം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മറ്റെല്ലാ ‘അണ്‍ലോക്ക്’ നിര്‍ദ്ദേശങ്ങളും നവംബര്‍ 30 വരെ നിലനില്‍ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...