കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; മരണം 31

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

31 മരണങ്ങള്‍ കോവിഡ്  മൂലമാണെന്ന് സ്ഥിരീകരിച്ചു.  തിരുവനന്തപുരം പാങ്ങോട് സ്വദേശി ഹാഷിം (51), കാരക്കോണം സ്വദേശി ഹനില്‍ സിങ് (53), മാരായമുട്ടം സ്വദേശി ഗോപിനാഥന്‍ നായര്‍ (70), വെഞ്ഞാറമൂട് സ്വദേശിനി നസീമ ബീവി (47), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഭാര്‍ഗവന്‍ (70), ആലപ്പുഴ ചേര്‍ത്തല സ്വദേശി രവീന്ദ്രന്‍ (74), പനവാലി സ്വദേശിനി അജിത (46), കോട്ടയം മൂലമറ്റം സ്വദേശി തങ്കച്ചന്‍ (60), കാഞ്ഞിരപ്പള്ളി സ്വദേശിനി ചന്ദ്രിക (63), വൈക്കം സ്വദേശി സുന്ദരേശന്‍ (56), മണാര്‍കാട് സ്വദേശി സാബു (55), മീനാച്ചില്‍ സ്വദേശിനി അംബുജം (59), വെള്ളൂര്‍ സ്വദേശി ബഷീര്‍ (56), ഇടുക്കി സ്വദേശിനി ഉമൈബ (55), എറണാകുളം കുറുപ്പുംപടി സ്വദേശിനി വിമല മേരി (79), പുതുവിള സ്വദേശി എന്‍.കെ. കുഞ്ഞപ്പന്‍ (44), എറണാകുളം സ്വദേശി പി.പി. വിനോദ് (49), തലക്കോട് സ്വദേശി പരീദ് അലിയാര്‍ (80), മുഴുവന്നൂര്‍ സ്വദേശിനി സൗഫി ഉമ്മര്‍ (51), തൃശൂര്‍ അന്തത്തോട് സ്വദേശി അലി (84), വടക്കേക്കാട് സ്വദേശി അഷ്‌റഫ് (52), കൈപറമ്പ്  സ്വദേശിനി കല്യാണി (70), കിരാലൂര്‍ സ്വദേശിനി മീനാക്ഷി (70), എടച്ചേരി സ്വദേശിനി വലിയമ്മ (87), കോട്ടായി സ്വദേശി വേലായുധന്‍ (64), കോഴിക്കോട് അരൂര്‍ സ്വദേശി കുമാരന്‍ (68), പൂലാടിക്കുന്ന് സ്വദേശി രാഘവന്‍ (75), തച്ചംപൊയില്‍ സ്വദേശിനി ഇയ്യതുമ്മ (63), മാന്‍കാവ് സ്വദേശി മുഹമ്മദ് ബഷീര്‍ (67), വയനാട് കടല്‍മാട് സ്വദേശി കെ.എ. മാനുവല്‍ (68), കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി ജാനകി (85) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2472 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിരുവനന്തപുരം 350, കൊല്ലം 269, പത്തനംതിട്ട 159, ആലപ്പുഴ 361, കോട്ടയം 460, ഇടുക്കി 72, എറണാകുളം 403, തൃശൂര്‍ 700, പാലക്കാട് 383, മലപ്പുറം 719, കോഴിക്കോട് 421, വയനാട് 125, കണ്ണൂര്‍ 158, കാസര്‍ഗോഡ് 155 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,732 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 5,82,351 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 694, മലപ്പുറം 653, തൃശൂര്‍ 592, എറണാകുളം 415, കോഴിക്കോട് 412, പാലക്കാട് 160, കൊല്ലം 315, വയനാട് 269, തിരുവനന്തപുരം 169, ആലപ്പുഴ 226, പത്തനംതിട്ട 171, കണ്ണൂര്‍ 178, കാസര്‍ഗോഡ് 77, ഇടുക്കി 49 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥീരീകരിച്ചു. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,345 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,204 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,141 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1273 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....