കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ജമ്മു കശ്മീരില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ജമ്മു: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ജമ്മു കശ്മീരില്‍ പ്രതിഷേധം. ജമ്മു മേഖലയില്‍ ബന്ദ് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്, പൊതുഗതാഗതം സ്തംഭിച്ചു.

യാത്രക്കാര്‍‌ക്ക് പ്രശ്‌നങ്ങള്‍‌ നേരിട്ടെങ്കിലും കടകളും വ്യാപാര സ്ഥാപനങ്ങളും ഭാഗികമായി തുറന്നിരുന്നു. ജമ്മു-പത്താന്‍‌കോട്ട് ഹൈവേ ഉപരോധിച്ചുകൊണ്ട് ബിക്രം ചൗക്കില്‍ നിന്ന് ദിജിയാനയിലേക്ക് ജമ്മു കശ്മീര്‍ ട്രാന്‍‌സ്പോര്‍ട്ട് വെല്‍‌ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ജെകെടിഡബ്ല്യുഎയും മറ്റ് സാമൂഹിക, മത, രാഷ്ട്രീയ സംഘടനകളും ബന്ദിന് പിന്തുണ നല്‍കി. പ്രതിഷേധം സമാധാനപരമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച മൂന്ന് കാര്‍ഷിക നിയമങ്ങളും ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച്‌ തങ്ങള്‍ തെരുവിലുണ്ടെന്ന് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജെകെടിഡബ്ല്യുഎ ചെയര്‍മാന്‍ ടിഎസ് വസീര്‍ പറഞ്ഞു.

ആവശ്യം ഉണ്ടെങ്കില്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ അണിനിരക്കാന്‍ തയാറാണെന്ന് വസീര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി (എന്‍‌പി‌പി), കിസാന്‍ വികാസ് ഫ്രണ്ട്, യുനൈറ്റഡ് സിഖ് ഓര്‍ഗനൈസേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി സാമൂഹിക, മത, രാഷ്ട്രീയ സംഘടനകളും ബന്ദ് ആഹ്വാനത്തെ പിന്തുണച്ച്‌ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍  പ്രതിഷേധ പ്രകടനം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...