പത്തനംതിട്ടയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 204 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 60 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, മേലൂട്, കരുവാറ്റ, പറക്കോട്, ആനന്ദപ്പളളി, മൂന്നാളം) 21
2 പന്തളം (പന്തളം, മങ്ങാരം, പൂഴിക്കാട്) 6
3 പത്തനംതിട്ട (കുമ്പഴ, വലഞ്ചുഴി, കുലശേഖരപതി, മേലെവെട്ടിപ്രം) 8
4 തിരുവല്ല (തിരുമൂലപുരം, ചുമത്ര, മതില്‍ഭാഗം, തലയാര്‍, മഞ്ഞാടി) 17
5 ആനിക്കാട് 1
6 ആറന്മുള (ഇടയാറന്മൂള, എരുമക്കാട്, നാല്‍ക്കാലിക്കല്‍) 5
7 അരുവാപുലം (കൊക്കാത്തോട്, ഐരവണ്‍, കൊല്ലന്‍പടി, കല്ലേലിതോട്ടം) 9
8 അയിരൂര്‍ (കൈതകോടി, തെക്കുകല്‍, ഇടപ്പാവൂര്‍) 6
9 ചെന്നീര്‍ക്കര (മാത്തൂര്‍, ഊന്നുകല്‍) 2
10 ചിറ്റാര്‍ 1
11 ഏറത്ത് (വടക്കടത്തുകാവ്, കിളിവയല്‍, ചൂരക്കോട്, മണക്കാല, ഏറത്ത്) 8
12 ഇലന്തൂര്‍ (നെല്ലിക്കാല, ഇലന്തൂര്‍) 2
13 ഏനാദിമംഗലം (ഇളമണ്ണൂര്‍, ഏനാദിമംഗലം, മരുതിമൂട്) 4
14 ഇരവിപേരൂര്‍ (വളളംകുളും, ഇരവിപേരൂര്‍) 2
15 ഏഴംകുളം (നെടുമണ്‍, ഏനാത്ത്) 3
16 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 2
17 കടമ്പനാട് (നെല്ലിമുകള്‍) 2
18 കടപ്ര (വളഞ്ഞവട്ടം, കടപ്ര, മാന്നാര്‍) 10
19 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, പാടം, കൂടല്‍) 6
20 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ) 2
21 കവിയൂര്‍ (കവിയൂര്‍) 2
22 കൊടുമണ്‍ 1
23 കോയിപ്രം (കോയിപ്രം) 3
24 കോന്നി (വെളളപ്പാറ, അതുമ്പുംകുളും, പയ്യനാമണ്‍, കോന്നി, മുതുപേഴുങ്കല്‍) 5
25 കൊറ്റനാട് 1
26 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കോട്ടാങ്ങല്‍) 2
27 കോഴഞ്ചേരി 1
28 കുളനട (തുമ്പമണ്‍ താഴം, കൈപ്പുഴ, ഉളനാട്) 3
29 കുന്നന്താനം (പാലയ്ക്കാതകിടി, മാന്താനം, കുന്നന്താനം) 10
30 കുറ്റൂര്‍ (വെണ്‍പാല, വെസ്റ്റ് ഓതറ) 5
31 മലയാലപ്പുഴ (ചെങ്ങറ, കിഴക്കുപുറം, താഴം, മലയാലപ്പുഴ) 8
32 മല്ലപ്പളളി (മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി) 4
33 മല്ലപ്പുഴശേരി 1
34 മെഴുവേലി (കാരിത്തോട്ട, മെഴുവേലി) 3
35 മൈലപ്ര (മൈലപ്ര) 4
36 നാറാണംമൂഴി (കക്കുടുമണ്‍, ഇടമുറി) 3
37 നാരങ്ങാനം (നാരങ്ങാനം) 2
38 നെടുമ്പ്രം 1
39 പള്ളിക്കല്‍ (തെങ്ങമം, പെരിങ്ങനാട്, പാറക്കൂട്ടം, മുണ്ടപ്പളളി, പഴകുളം) 11
40 പന്തളം-തെക്കേക്കര 1
41 പെരിങ്ങര (ആലംതുരുത്തി, പെരിങ്ങര) 3
42 പ്രമാടം (ഇളപ്പുപാറ, തെങ്ങുംകാവ്, ഇളകൊളളൂര്‍) 4
43 പുറമറ്റം 1
44 റാന്നി (പുന്നയ്ക്കാട്, അത്തിക്കയം, മുണ്ടപ്പുഴ, തോട്ടമണ്‍) 6
45 റാന്നി പഴവങ്ങാടി 1
46 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍, പുല്ലൂപ്രം) 3
47 റാന്നി പെരുനാട് (ളാഹ, മാടമണ്‍, പെരുനാട്, നിലയ്ക്കല്‍) 9
48 തണ്ണിത്തോട് 1
49 തോട്ടപ്പുഴശേരി (ചിറയിറമ്പ്, മാരാമണ്‍) 6
50 തുമ്പമണ്‍ (തുമ്പമണ്‍) 3
51 വടശേരിക്കര (വടശേരിക്കര, ചെറുകുളഞ്ഞി) 7
52 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, കുടമുക്ക്) 3
53 വെച്ചൂച്ചിറ (വെച്ചൂച്ചിറ) 2
54 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 22079 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 18054 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഏനാത്ത് സ്വദേശി (79) ഡിസംബര്‍ ഏഴിന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) നെടുമ്പ്രം സ്വദേശിനി (29)ഡിസംബര്‍ ഏഴിന് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 28 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 186 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 19658 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2288 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2147 പേര്‍ ജില്ലയിലും 141 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 164
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 35
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 115
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 117
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 166
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 42
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 57
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 60
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 62
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1069
11 സ്വകാര്യ ആശുപത്രികളില്‍ 78
ആകെ 1965

ജില്ലയില്‍ 3703 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2126 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3984 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 55 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 64 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9813 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 124334, 222, 124556.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 108071, 473, 108544.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 6055, 117, 6172.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4190, 19, 4209.
6 സി.ബി.നാറ്റ് പരിശോധന 305, 1, 306.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 243440, 832, 244272.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1603 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2435 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1678 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.48 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.42 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 40 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1293 കോളുകള്‍ നടത്തുകയും 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...