കോവിഡ് ലോകം കീഴടക്കുന്ന ഭീതികരമായ അവസ്ഥ ; രോഗികളുടെ എണ്ണം 1കോടി 41ലക്ഷം കടന്നു ; 6 ലക്ഷത്തിലേറെ മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്തെ കോവിഡ് കീഴടക്കുകയാണ്. രോഗികളുടെ എണ്ണം 1 കോടി 41ലക്ഷം കടന്നു,  6 ലക്ഷത്തിലേറെ പേര്‍ മരിച്ചു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ 14,176,006 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 598,447 ആയി ഉയര്‍ന്നു. 8,440,596 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 67000 ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,766,605 ആയി. 141,977 പേരാണ് യു.എസില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. 1,733,847 പേര്‍ സുഖം പ്രാപിച്ചു. ബ്രിസീലിലും സ്ഥിതി ആശങ്കാജനകമാണ്. 2,048,697 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 77,932 ആയി ഉയര്‍ന്നു. 1,366,775 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 1,040,457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 26,285 ആയി. 654,078 പേര്‍ സുഖം പ്രാപിച്ചു. അതേസമയം, രാജ്യത്തെ 80 ശതമാനം കൊവിഡ് രോഗികളും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഐ.സി.യുവിലുള്ളത് 1.94 ശതമാനം മാത്രമാണ്. വെന്റിലേറ്ററിലുള്ളത് 0.35 ശതമാനം. ഓക്‌സിജന്‍ പിന്തുണയോടെ കഴിയുന്നത് 2.81 ശതമാനം ആണെന്നും കേന്ദ്രം വ്യക്തമാക്കി. രോഗമുക്തി നിരക്ക് 63.33 ശതമാനമായി ഉയര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...