ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയിലേക്ക് ; മരണസംഖ്യ 1.83 ലക്ഷവും

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയിലേക്ക് അടുക്കുന്നു. 8.29 ലക്ഷത്തില്‍ ഏറെ പേര്‍ മരണമടഞ്ഞു. അമേരിക്കയില്‍ രോഗബാധിതര്‍ 60 ലക്ഷവും മരണസംഖ്യ 1.83 ലക്ഷവും പിന്നിട്ടു. 16,873,305 പേര്‍ രോഗമുക്തരായപ്പോള്‍, 6,629,305 ആളുകള്‍ ചികിത്സയിലാണ്. 2.80 ലക്ഷത്തിന് അടുത്താണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ പുതിയ രോഗികള്‍. 7000നു അടുത്ത് ആളുകള്‍ മരണമടഞ്ഞു.

അമേരിക്കയില്‍ 6,000,365 ആളുകളിലേക്ക് കൊവിഡ് എത്തി. 183,653 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 3,722,004 പേര്‍ രോഗികളായപ്പോള്‍ 117,756 പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗികള്‍ 33 ലക്ഷത്തിനു മുകളിലെത്തി. മരണസംഖ്യ 60,000 കടന്നു. റഷ്യയില്‍ 970,865 ആളുകള്‍ രോഗികളായി. ഇതുവരെ 16,683 ആളുകള്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 615,701 ആണ് രോഗബാധിതര്‍. 13,502 പേര്‍ മരണമടഞ്ഞു.

പെറുവില്‍ 613,378 പേരിലേക്ക് കൊവിഡ് എത്തിയപ്പോള്‍ 28,124 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 573,888 രോഗികളുണ്ട്. 62,076 ആണ് മരണം. കൊളംബിയയില്‍ 572,270 പേര്‍ രോഗികളായി. ഇതുവരെ 18,184 ആളുകള്‍ മരിച്ചു. സ്‌പെയിനില്‍ 426,818 ആളുകളിലേക്ക് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചു. 28,971 പേര്‍ മരണമടഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ പത്താമതുള്ള ചിലിയില്‍ 402,365പേര്‍ രോഗികളായി. 10,990 ആളുകള്‍ മരണമടഞ്ഞിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...