ഫേസ്ബുക്കില്‍ ഏറ്റവും അധികം രാഷ്ട്രീയ പരസ്യം നല്‍കിയതില്‍ ബിജെപി മുന്നില്‍ ; 18 മാസത്തിനിടെ 4.61കോടി രൂപ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഫേസ്ബുക്കില്‍ ഏറ്റവും അധികം രാഷ്ട്രീയ പരസ്യം നല്‍കിയതില്‍ ബിജെപി മുന്നില്‍. കഴിഞ്ഞ 18 മാസത്തിനിടെ 4.61കോടി രൂപാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ് 24 വരെയുള്ള കണക്കാണിത്. 1.84 കോടി രൂപയാണ് ഈ കാലയളവില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഫേസ്ബുക്ക് പരസ്യത്തിനായി ചിലഴിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൈ ഫസ്റ്റ് വോട്ട് ഫോര്‍മോദി എന്ന പേജ് 1.39 കോടി രൂപയാണ് ചെലവഴിച്ചത്. ഭാരത് കെ മന്‍ കി ബാത്ത്-2.24 കോടി, നാഷന്‍ വിത്ത് നമോ-1.28 കോടി, ബിജെപി നേതാവ് ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട പേജ് 65 ലക്ഷം എന്നിങ്ങനെയാണ് ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയ പണത്തിന്റെ കണക്കുകള്‍. ഇവയെല്ലാം ചേര്‍ന്നാല്‍ 10.17 കോടി രൂപയാണ് ഫേസ്ബുക്കില്‍ പരസ്യത്തിനായി ബിജെപി കേന്ദ്രങ്ങള്‍ ചെലവാക്കിയത്.

ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനായി ചെലവഴിച്ച ആദ്യ പത്തില്‍ ആംആദ്മി പാര്‍ട്ടിയുമുണ്ട്. 69 ലക്ഷം രൂപയാണ് ആംആദ്മി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 86.43 ലക്ഷം രൂപയാണ് ഫ്ളിപ്കാര്‍ട്ട് പരസ്യത്തിനായി ഫേസ്ബുക്കില്‍ ഈ കാലയളവില്‍ ചെലവഴിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...