പത്തനംതിട്ട : കേരളത്തിലെ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കണമെന്ന് സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്ര സംഘം. കോവിഡ് പ്രതിദിന കണക്ക് ഉയരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിതിഗതികള്‍ കേന്ദ്രസംഘം വിലയിരുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോക്ടര്‍ സുജിത്ത് സിങ്ങിന്റെ നേതൃത്വത്തിലാണ് സംഘം ജില്ലയിലെ രോഗ വ്യാപനതോത് കൂടിയ വടശ്ശേരിക്കര, കുന്നന്താനം, നാറാണംമൂഴി പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തിയത്.
കോഴിക്കോടും പത്തനംതിട്ടയും സന്ദര്‍ശിച്ച സംഘം കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കാനാണ് നിര്‍ദ്ദേശിച്ചത്. കോഴിക്കോടെത്തിയ കേന്ദ്ര സംഘം അവലോകന യോഗത്തിന് ശേഷം മെഡിക്കല്‍ കോളജ് അടക്കമുള്ള ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി. ദുരന്ത നിവാരണ സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ പി.രവീന്ദ്രന്‍, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം കോഴിക്കോട് ബ്രാഞ്ച് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.രഘു എന്നിവരാണ് ടീം അംഗങ്ങള്‍.