രണ്ടുമാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായവർക്ക്‌ ആർ.ടി.പി.സി.ആർ വേണ്ടാ : ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ രണ്ടുമാസങ്ങളിൽ കോവിഡ് പോസിറ്റീവ് ആയവർ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതില്ലെന്നു ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആന്റിജൻ പരിശോധന അടിയന്തര ആവശ്യങ്ങൾക്കു മാത്രമാണ്. ഗൃഹനിരീക്ഷണത്തിൽ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹപരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വാക്സിന്റെ രണ്ടാം ഡോസ് കാലതാമസം കൂടാതെ എടുക്കണം. സെപ്റ്റംബർ മൂന്നുമുതൽ ഒന്പതുവരെ ശരാശരി 2,42,278 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ രണ്ടു ശതമാനം പേർക്കുമാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായി വന്നത്. ഒരു ശതമാനം പേർക്ക് ഐ.സി.യു.വും വേണ്ടിവന്നു. ടി.പി.ആർ, പുതിയ കേസുകൾ എന്നിവയുടെ വളർച്ചനിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ യഥാക്രമം എട്ടും പത്തും ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ കോവിഡ് ബാധിതരായ വ്യക്തികളിൽ ആറുശതമാനം പേർ കോവിഡ് വാക്സിന്റെ ഒരു ഡോസും 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തിരുന്നു. അണുബാധ തടയാൻ വാക്സിനേഷനു ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും എന്നാൽ വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...