Sunday, April 20, 2025 2:53 am

കോവിഡ്​ പ്രതിരോധം – കാസര്‍ഗോഡ് കളക്ടറെ ട്രോളി നെറ്റിസണ്‍സ്‌

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് ​: ജില്ലയില്‍ കോവിഡ്​ വ്യാപനം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​പ​രി​പാ​ടി​ക​ള്‍ വി​ല​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ ക​ള​ക്​​ട​ര്‍ ര​ണ്ടു മ​ണി​ക്കൂ​റി​ന​കം പി​ന്‍​വ​ലി​ച്ച സംഭവമാണ്​ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങു​ന്ന സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പി​ന്മാ​റ്റ​മെ​ന്നാ​ണ് നെറ്റിസണ്‍സിന്റെ വി​മ​ര്‍​ശ​നം. എന്നാല്‍, വിമര്‍ശനമുയര്‍ന്നതോടെ ജില്ലാ കളക്​ടര്‍ വിശദീകരണവുമായി രംഗത്തെത്തി. പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന്​ വഴങ്ങി ഉത്തരവ് ഇറക്കിയതിനുശേഷം പിന്‍വലിച്ചുവെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശം മാറിയപ്പോള്‍ അതനുസരിച്ചാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയതെന്നും ഫേസ്​ബുക്കില്‍ പങ്കുവെച്ച വിശദീകരണ പോസ്റ്റില്‍ കളക്​ടര്‍ സ്വാഗത് ഭണ്ഡാരി വ്യക്തമാക്കി.

ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങളില്‍ നിന്ന് മാറി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അനുസരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് കലക്​ടര്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ബാധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തേയാണ്. നിലവില്‍ കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കാത്ത സാഹചര്യത്തില്‍ പൂര്‍ണമായ നിയന്ത്രണങ്ങളുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫേസ്​ബുക്ക്​ കുറിപ്പിന്​ താഴെ വിമര്‍ശനങ്ങളും ട്രോളുകളുമായി നൂറ്​ കണക്കിന്​ പേരാണ്​ എത്തിയത്​. സമ്മേളനം കഴിഞ്ഞ ജില്ല, സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ജില്ല, സമ്മേളനം നടക്കാനുള്ള ജില്ല എന്നിങ്ങനെ കോവിഡ്​ ​പ്രതിരോധത്തിനായി സര്‍ക്കാര്‍, ജില്ലകളെ മൂന്നായി തിരിച്ചിരിക്കുകയാണെന്ന്​ ട്രോളന്‍മാര്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട മീഡിയയുടെ എല്ലാ വായനക്കാർക്കും ഈസ്റ്റര്‍ ആശംസകള്‍

0
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച...

നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധ മൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്

0
ഇന്ത്യൻ ഗൂസ്ബെറി എന്ന ഇംഗ്ലീഷ് നാമത്തിൽ അിറയപ്പെടുന്ന നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും...

ബസ് ഡ്രൈവറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
മഞ്ചേരി: മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബസ്...

സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു

0
കൊച്ചി : സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു...