വിദേശത്തുനിന്നു വന്ന്‌ പോസിറ്റിവ് ആവുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈന്‍ മതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ കോവിഡ് പോസിറ്റിവ് ആയാല്‍ ആശുപത്രിയിലോ ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ഇവര്‍ക്ക് ഇനി വീടുകളിലോ മറ്റു സ്ഥലങ്ങളിലോ ക്വാറന്റൈന്‍ മതിയാവും. അറ്റ് റിസ്‌ക് വിഭാഗത്തില്‍ പെട്ടതോ അല്ലാത്തതോ ആയ വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ വരുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. പുതിയ ചട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

നിലവില്‍ വിദേശത്തു നിന്നു വരുന്നവര്‍ പോസിറ്റിവ് ആയാല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കണം എന്നായിരുന്നു ചട്ടം. ഇതിലാണ് ഇളവു വരുത്തിയത്. മറ്റു ചികിത്സാ പ്രോട്ടോകോളുകളില്‍ മാറ്റമില്ല. വിദേശത്തു നിന്നു വരുന്നവര്‍ നെഗറ്റിവ് ആയ ശേഷവും ഏഴു ദിവസം ഹോം ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം തുടരും. ഇവര്‍ എട്ടാം ദിവസം ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...