കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മീനങ്ങാടി പഞ്ചായത്തില്‍ നിയന്ത്രണം കടുപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മീനങ്ങാടി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മീനങ്ങാടി പഞ്ചായത്തില്‍ നിയന്ത്രണം കടുപ്പിച്ചു. ഒരാഴ്ചക്കിടെ നടന്ന ആന്‍റിജന്‍ പരിശോധനയില്‍ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ മീനങ്ങാടി പഞ്ചായത്തിലെയും മൂന്ന് പേര്‍ പഞ്ചായത്തിന് പുറത്തുള്ളവരുമാണ്.

പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണാക്കിയിട്ടുണ്ട്. 26നാണ് മീനങ്ങാടിയിലെ സ്വകാര്യ സ്​ഥാപനത്തിലെ ജീവനക്കാരന് കോവിഡ് സ്​ഥിരീകരിച്ചത്.

ഇതേ തുടര്‍ന്ന് 28ന് നടന്ന ആന്‍റിജന്‍ പരിശോധനയില്‍ സ്​ഥാപനത്തിലെ മറ്റ് ഏഴുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 29ന് ടൗണിലെ ചുമട്ടുതൊഴിലാളിക്കും പോസിറ്റീവായി. പിന്നീടുള്ള ദിവസങ്ങളില്‍ മീനങ്ങാടിയിലെ മറ്റൊരു ചുമട്ടുതൊഴിലാളിക്കും രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഉണക്കമീന്‍ മൊത്ത വിതരണക്കാരനും രോഗം സ്​ഥിരീകരിച്ചു.

ബുധനാഴ്ച മീനങ്ങാടി സി.എച്ച്‌.സിയില്‍ നടന്ന ആന്‍റിജന്‍ പരിശോധനയില്‍ മൂന്നു വയസ്സുള്ള കുട്ടിയുള്‍പ്പെടെ എട്ടുപേര്‍ക്കാണ് രോഗം സ്​ഥിരീകരിച്ചത്. ഇതോടെയാണ് മീനങ്ങാടിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...