കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ മൂന്ന് പ്രവാസികളും രണ്ട് സ്വദേശികളും മരിച്ചു ; ആകെ മരണ സംഖ്യ 144

For full experience, Download our mobile application:
Get it on Google Play

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ പുതിയതായി മൂന്ന് പ്രവാസികളും രണ്ട് സ്വദേശികളും മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 144 ആയി. മക്കയിലും ജിദ്ദയിലുമായി 31നും 82നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. പുതിയതായി 1289 പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ ആകെ  എണ്ണം 18811 ആയി. പുതിയ രോഗികളില്‍ 16 ശതമാനം മാത്രമാണ് സൗദി പൗരന്മാര്‍. 84 ശതമാനവും വിദേശികളാണ്. ചികിത്സയില്‍ കഴിയുന്നത് 16136 പേരാണ്. 174 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2531 ആയി.

രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് രാജ്യവ്യാപക പരിശോധന ആരംഭിച്ചിട്ട് 12 ദിവസം പിന്നിടുന്നു. നിരവധി മെഡിക്കല്‍ സംഘങ്ങള്‍ ഇറങ്ങിയുള്ള സജീവമായ ഈ ഫീല്‍ഡ് സര്‍വേയിലൂടെയാണ് രോഗികളെ കണ്ടെത്തുന്നതെന്നും 10 ലക്ഷം ആളുകളെ ഇതിനകം ഈ സംഘങ്ങള്‍ സമീപിച്ചുകഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൗസ് സർജന്മാരുടെ സമരത്തിനിടെ പാലക്കാട് മെഡിക്കൽ കോളേജിൽ ജനങ്ങളുടെയും പ്രതിഷേധം

0
പാലക്കാട്: പാലക്കാട്‌ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഹൗസ്...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടന ഇന്‍കാസ്...

0
കായംകുളം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അനുകൂല...

മന്ത്രിമാരുടെ പരിശീലനം നടക്കുന്ന കോഴിക്കോട് ഐഐഎമ്മിന് മുന്നിൽ പ്രതിഷേധവുമായി പിഎസ്‍സി ഉദ്യോഗാർഥികൾ

0
കോഴിക്കോട് : സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാ മന്ത്രിമാരുടേയും രണ്ടുദിന പരിശീലനം നടക്കുന്ന...