Wednesday, May 14, 2025 10:55 pm

കോവിഡ്​ വ്യാപനം ആശങ്കാജനകമായ നിലയിലേക്ക്​ നീങ്ങുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുo:​ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ വ്യാപനം ആശങ്കാജനകമായ നിലയിലേക്ക്​ നീങ്ങുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണം വര്‍ധിച്ചതിനാനുപാതികമായി മരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. രോഗ വ്യാപനത്തിന്റെ പ്രധാന കാരണം ആള്‍ക്കൂട്ടമാണ്​. ഇത്​ ഒഴിവാക്കാന്‍ ​ ക്രമീകരണങ്ങള്‍ ശക്തമാക്കും.

ആദ്യഘട്ടത്തില്‍ രോഗവ്യാപന തോത് നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളം മുന്നിലായിരുന്നു. അതിന് ഇളക്കം വന്നു. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. ഗുരുതരമായ അടിയന്തര സാഹചര്യമാണ് മുന്നില്‍. ആവശ്യമായ ക്രമീകരണം എല്ലാ തലത്തിലും ഒരുക്കും. ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്നതനുസരിച്ച്‌ ഗൃഹചികിത്സ നടപ്പാക്കും. നമുക്ക് പരിചിതമല്ലാത്ത സാഹചര്യത്തെ മറികടക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടേണ്ടി വരും. ആവശ്യമായ തീരുമാനം എടുക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്ക് ധരിക്കാത്ത കേസുകളില്‍ പിഴ വര്‍ധിപ്പിക്കും

പോലീസിന് ക്രമസമാധാന പാലനത്തില്‍ ശ്രദ്ധക്കേണ്ടി വന്നത്​ കോവിഡ് പോരാട്ടത്തില്‍ തടസ്സമായി വന്നു. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാസ്ക് ധരിക്കാത്ത കേസുകളില്‍ പിഴ വര്‍ധിപ്പിക്കും. അകലം പാലിക്കാത്ത കട ഉടമകള്‍ക്കെതിരെ നടപടി എടുക്കും. കട അടച്ചിടേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ പങ്കെടുക്കാവുന്നത്. ശവദാഹത്തിന് 20 പേര്‍.

ഗസ്റ്റ്ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും

രോഗവ്യാപനം തടയാന്‍ ഇന്നുള്ള സംവിധാനം മാത്രം പോരെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. പുതിയ ആളുകളെ സഹായത്തിന് നല്‍കേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസ്റ്റ്ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സഹായിക്കാന്‍ പറ്റിയവരാണ്. ഇവരുടെ ലിസ്റ്റ് തയാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ചുമതല നല്‍കും. പ്രത്യേകമായ അധികാരങ്ങളും തല്‍ക്കാലം നല്‍കും.

പോസ്റ്റ് കോവിഡ് ക്ലിനിക്ക് സ്ഥാപിക്കും

225 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്‍റ്​ സെന്‍ററുകളുണ്ട്. കോവിഡ് ഭേദമായതിനുശേഷം മറ്റുരോഗങ്ങള്‍ വരുന്നവര്‍ക്ക് ചികിത്സയ്ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്ക് സ്ഥാപിക്കും.

കോഴിക്കോട് സ്ഥിതി ഗുരുതരം

കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരമാണ്​. ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ അവിടെയാണ്, 918 പേര്‍. അതില്‍ തന്നെ 900 പേര്‍ക്ക് സമ്പര്‍ക്കം മൂലം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്

0
പത്തനംതിട്ട : നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്....

സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി...

0
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...