പ്രശസ്‌ത മനശാസ്‌ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും അദ്ധ്യാപകനുമായ ഡോ. പി.എം.മാത്യു വെല്ലൂര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രശസ്‌ത മനശാസ്‌ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും അദ്ധ്യാപകനുമായ ഡോ. പി.എം.മാത്യു വെല്ലൂര്‍(87) അന്തരിച്ചു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കിടപ്പിലായിരുന്ന ഡോക്‌ടര്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവിധ ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്‌ത്ര സംബന്ധമായ പരിപാടികള്‍ ജനകീയമായി അവതരിപ്പിച്ചിരുന്ന ഡോക്ടര്‍ മാത്യു വെല്ലൂര്‍ പാലക്കത്തായി പി.എം.മത്തായിയുടെയും എണ്ണക്കാട്ട് ചക്കാലയില്‍ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31നാണ് ജനിച്ചത്.

കേരള സര്‍വകലാശാലയില്‍ നിന്ന് മനശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്‌ടറേ‌റ്റും നേടിയ ശേഷം അദ്ദേഹം വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളേജില്‍ അദ്ധ്യാപകനായി. പിന്നീട് തിരുവനന്തപുരത്ത് കേരള സര്‍ക്കാരിന്റെ മനശാസ്‌ത്ര-തത്വശാസ്‌ത്ര- വിദ്യാഭ്യാസ വകുപ്പുകളില്‍ മേധാവിയായി. സര്‍വ വിജ്ഞാനകോശം അസിസ്‌റ്റന്റ് എഡി‌റ്ററായും അദ്ദേഹം ജോലി നോക്കി.

കുടുംബജീവിതം, ദാമ്പത്യം ബന്ധം ബന്ധനം, കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങള്‍,എങ്ങനെ പഠിക്കണം പരീക്ഷയെഴുതണം ഇങ്ങനെ മനശാസ്‌ത്രം, ബാലസാഹിത്യം,ചെറുകഥ,നര്‍മം എന്നീ മേഖലകളിലായി 20ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.

സൂസി മാത്യുവാണ് ഡോ.പി.എം.മാത്യുവിന്റെ ഭാര്യ. ഡോ.സജ്ജന്‍(ഒമാന്‍), ഡോ.റേബ(ദുബായ്), ലോല(ദുബായ്) എന്നിവര്‍ മക്കളും ഡോ.ബീനാ, ലാലു വര്‍ഗീസ്(ദുബായ്),മാമ്മന്‍ സാമുവേല്‍(ദുബായ്) എന്നിവര്‍ മരുമക്കളുമാണ്. ഡോ. പി.എം.മാത്യു വെല്ലൂരിന്റെ സംസ്‌കാരം മാവേലിക്കര കരിപ്പുഴയില്‍ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...