തിരുവനന്തപുരം മെഡി. കോളേജിൽ കൂട്ടിരുന്നവർക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരുന്നവർക്ക് കോവിഡ് പകർന്നു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാർഡിലാണ് രോഗബാധ. നിർബന്ധിച്ച ശേഷമാണ് അധികൃതര്‍ പരിശോധന നടത്താന്‍ തയ്യാറായതെന്നും രോഗം ബാധിച്ചവർ പറഞ്ഞു. രോഗികളുടെ ഒപ്പം വരുന്നവര്‍ നിയന്ത്രണം പാലിക്കുന്നില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗി കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ മറ്റ് രോഗികളോട് വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അധികൃതരോട് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടാണ് കോവിഡ് പരിശോധ നടത്താന്‍ തയ്യാറായതെന്നും പരിശോധഫലം വന്നപ്പോള്‍ പോസിറ്റീവ് ആണെന്നും രോഗബാധിതര്‍ പറയുന്നു. പരിശോധന നടത്താതെ വീടുകളിലേക്ക് പോയിരുന്നെങ്കില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുമായിരുന്നില്ലേ എന്ന ആശങ്കയാണ് രോഗബാധിതര്‍ പങ്കുവെയ്ക്കുന്നത്. ഇപ്പോള്‍ കോവിഡ് പോസിറ്റീവ് ആയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 30 പേർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...