തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൊവിഡ് വ്യാപനം തീവ്രം ; മുന്നറിയിപ്പുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേരളത്തിലെ രണ്ട് ജില്ലകളടക്കം രാജ്യത്തെ 15 ജില്ലകളിലെ കൊവിഡ് രോഗവ്യാപന തീവ്രതയിൽ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രം. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിലാണ് രോഗവ്യാപനം അതിതീവ്രമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഒരു മാസത്തിനിടയിൽ ഈ ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ശരാശരി 30 ഇരട്ടിയോളം വർധനയുണ്ടായെന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്.

ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുമായി രാജ്യത്ത് കൊവിഡ് കുതിച്ചുയരുകയാണ്. മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ കൊവിഡ് പരിശോധന നിരക്കും ആശുപത്രികളിലെ സംവിധാനങ്ങളും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവര്‍ത്തിച്ചു. നാളെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ ഇടങ്ങളിൽ രോഗവ്യാപനനിരക്ക് വളരെ കൂടുതലാണ്.

മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗം അതിതീവ്രമാണ്. 36,265  പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. നഗരത്തിൽ ടിപിആർ 30 ശതമാനമാണ്. എന്നാൽ രോഗികളിൽ 85 ശതമാനം പേർക്കും ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു. 24 മണിക്കൂറിൽ 6983 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 3759 പേർക്കാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് 11 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആരക്കോണത്ത് 45 എൻഡിആർഎഫ് സൈനികർക്കും. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 67 വിദ്യാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ 12 വിദ്യാർത്ഥികൾക്ക് രോഗം കണ്ടെത്തി. ഈ സ്ഥാപനങ്ങൾ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു.

തമിഴ്നാട് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെ സഭ പിരിയും. രോഗവ്യാപനം കണക്കിലെടുത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ രാത്രി 10 ന് തുടങ്ങും. ചെന്നൈ മെട്രോ ട്രെയിൻ സർവീസുകൾ നാളെ മുതൽ ദിവസേന രാത്രി 9 മണിക്ക് സർവീസുകൾ അവസാനിപ്പിക്കും. മെഡിക്കൽ കോളേജുകൾ, പാരാമെഡിക്കൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ കോളേജുകൾക്കും ജനുവരി 20 വരെ  അവധിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...