Sunday, May 11, 2025 3:19 am

കൊവിഡ് വ്യാപനം തടയാൻ ​ഗോമൂത്രം കുടിക്കാൻ ആ​ഹ്വാനം ചെയ്ത് ബിജെപി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

ലക്നൗ : രാജ്യത്ത് കൊവിഡ് വ്യാപനം കൂടിവരുന്നതിനിടെ രോ​ഗമുക്തിക്ക് ​ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. ബല്ലിയ ജില്ലയിലെ ബൈരിയയിൽ നിന്നുള്ള എംഎൽഎ ആയ സുരേന്ദ്രസിം​ഗ് ആണ് കൊവിഡിന് മരുന്നാണ് ​ഗോമൂത്രമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇതിനായി ഇദ്ദേഹം സ്വയം ​ഗോമൂത്രം കുടിക്കുന്ന വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ​ഗോമൂത്രം കുടിക്കേണ്ടതെന്ന് എംഎൽഎ വിവരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജനങ്ങളോടും ​ഗോമൂത്രം കുടിക്കാൻ നി‍ർദ്ദേശിച്ചുകൊണ്ടാണ് എംഎൽഎ സ്വയം ​ഗോമൂത്രം കുടിക്കുന്നത്.

തന്റെ ആരോ​ഗ്യത്തിന്റെ രഹസ്യം ഇതാണെന്നും 18 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവ‍ർത്തിക്കാനുള്ള ഊർജം തനിക്ക് നൽകുന്നത് ​ഗോമൂത്രമാണെന്നും ബിജെപി എംഎൽഎ അവകാശപ്പെടുന്നു. രാവിലെ വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടതെന്നും ഒരു ​ഗ്ലാസ് വെള്ളത്തിൽ രണ്ട് കപ്പ് ​ഗോമൂത്രം കലക്കി വേണം കുടിക്കാനെന്നുമെല്ലാം എംഎൽഎ വിവരിക്കുന്നുണ്ട്. ​ഗോമൂത്രം കുടിച്ചാൽ പിന്നെ അരമണിക്കൂ‍ർ നേരം മറ്റൊന്നും കഴിക്കാനോ കുടിക്കാനോ പാടില്ലെന്നാണ് എംഎൽഎയുടെ നിർദ്ദേശം.

സയൻസിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും താൻ ​ഗോമൂത്രത്തിൽ വിശ്വസിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങൾക്ക് ​ഗോമൂത്രം പ്രതിവിധിയാണെന്നും എംഎൽഎ വാദിക്കുന്നു. അതേസമയം എംഎൽഎയുടെ വീഡിയോയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ...

0
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം...

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍

0
ആലപ്പുഴ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ...

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ

0
ദില്ലി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ....

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന

0
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന....