കൊവിഡ് : മുന്‍ ഹോക്കി താരം രവീന്ദര്‍ പാല്‍ സിംഗ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്നോ :മുന്‍ ഇന്ത്യന്‍ ഹോക്കി താരവും മോസ്കോ ഒളിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവുമായ രവീന്ദര്‍ പാല്‍ സിംഗ്(65) കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ചയായി ലക്നോവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് രവീന്ദര്‍ പാല്‍ സിംഗിനെ ലക്നോവിലെ വിവേകാനന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച കൊവിഡ് മുക്തനായശേഷം വാര്‍ഡിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമാകുകയും അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ഇന്ന് രാവിലെ മരണം സംഭവിച്ചു. രവീന്ദര്‍ പാല്‍ സിംഗിന്റെ നിര്യാണത്തില്‍ കായിക മന്ത്രി കിരണ്‍ റിജു അനുശോചിച്ചു.

1980ലെ മോസ്കോ ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും 1984ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സിലും 1979ലെ ജൂണിയര്‍ ലോകകപ്പിലും രവീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി സെന്റര്‍ ഹാഫില്‍ കളിച്ചിട്ടുണ്ട്. ഒളിംപിക്സിന് പുറമെ 1980ലും 83ലും ചാമ്പ്യന്‍സ് ട്രോഫിയിലും 1983ല്‍ നടന്ന സില്‍വര്‍ ജൂബിലി കപ്പിലും 1982ല്‍ മുംബൈയില്‍ നടന്ന ലോകകപ്പിലും 1982ല്‍ കറാച്ചിയില്‍ നടന്ന ഏഷ്യാ കപ്പിലും രവീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി കളിച്ചു. ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ജനിച്ച സിംഗ് അവിവാഹിതനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിസ് വോയേജര്‍’ മള്‍ട്ടി-കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി

0
കൊച്ചി: വിസ്മണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ഒമാന്‍ എയറും ചേര്‍ന്ന് 'വിസ്...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...