കോവിഡ് ; കണ്ണൂരിലെ പരിയാരം , പിലാത്തറ ടൗണുകൾ അടച്ചിടാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകൾ അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് അടച്ചിടല്‍. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാകും അനുമതിയുണ്ടാകുക.

കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാതലത്തില്‍ പരിയാരം മെഡിക്കല്‍ കോളജും ഇതിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളും ചേര്‍ത്ത് ക്ലസ്റ്റര്‍ രൂപീകരിച്ചിരുന്നു. ഈ ക്ലസ്റ്ററുകളില്‍ ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിന് പിന്നാലെയാണ് ദേശീയപാതയിലെ പരിയാരം മെഡിക്കൽ കോളേജ് ടൗൺ മുതൽ വിളയാങ്കോട്, പിലാത്തറ, പീരക്കാംതടംവരെയുള്ള വ്യാപാരകേന്ദ്രങ്ങൾ ഒരാഴ്ച പൂർണമായും അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

ദീർഘനാൾ അടച്ചിടുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ കരുതുന്നതിനായി തിങ്കളാഴ്ച വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...