കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം : വിചാരണയ്ക്ക് ഹാജരാകാതെ പ്രതികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ വിചാരണ കൃത്യമായി നടത്താന്‍ സാധിച്ചിട്ടില്ല. വിചാരണ നിശ്ചയിച്ച സമയത്ത് ഹാജരാകാതെ മുന്നൂ തവണയും പ്രതികള്‍ ഒളിച്ചുകളി തുടരുകയാണ്. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും, സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച്‌ സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീര്‍ മരിക്കുന്നത്.

സിറാജ് ഓഫീസില്‍ നിന്ന് വികാസ് ഭവനിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോള്‍ ഒരു ഫോണ്‍ വന്നതിനെത്തുടര്‍ന്ന് റോഡരികില്‍ ബൈക്ക് നിറുത്തി സംസാരിക്കുകയായിരുന്ന ബഷീറിനെ, അമിത വേഗതയില്‍ വന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചതെന്നും, കാര്‍ അമിത വേഗത്തിലായിരുന്നെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.വണ്ടിയോടിച്ചത് വഫയാണെന്നായിരുന്നു ശ്രീറാമിന്റെ വാദം. അത് വഫ നിഷേധിക്കുകയും ചെയ്തു. ഇരുവര്‍ക്കെതിരെ കേസെടുക്കുകയും, ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസിലെ ഒന്നാംപ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു. അതേസമയം, അപകടസമയത്ത് ബഷീറില്‍ നിന്നു നഷ്ടമായെന്ന് കരുതുന്ന രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...