Friday, July 4, 2025 3:24 am

മാസ്‌കില്ലെങ്കില്‍ പിഴ കൂട്ടും : കടകളില്‍ കര്‍ശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കര്‍ശന നിയന്ത്രണ നടപടികളുമായി സര്‍ക്കാര്‍. വലിയ തോതിലുള്ള വ്യാപനത്തിലേക്കു പോകുമെന്ന ആശങ്കയാണുള്ളത്. പക്ഷേ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കില്ല സമ്പര്‍ക്ക വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗങ്ങളാണു തേടുന്നത്.

1.വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും മാത്രം.

2. മാസ്‌ക് ധരിക്കാത്തവര്‍ക്കു പിഴ കൂട്ടും. നിരീക്ഷിക്കാനും നടപടിയെടുക്കാനും ഗസറ്റഡ് ഓഫിസര്‍ റാങ്കിലുള്ളവരെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ നിയോഗിക്കും.

3. കടകളില്‍ സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി. അകലം പാലിക്കാത്തവര്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി. കടകളുടെ വലുപ്പം അനുസരിച്ച് ഒരു സമയത്ത് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം നിര്‍ദേശിച്ചിട്ടുണ്ട്.

4. കോവിഡ് മുക്തര്‍ക്ക് തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത് ആലോചിക്കും.

5. ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റീവായാല്‍ കുടുംബാംഗങ്ങളെ കര്‍ശന വീട്ടുനിരീക്ഷണത്തിലാക്കുകയും ലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധിക്കുകയും ചെയ്യും.

6. കോവിഡ് ലക്ഷണമില്ലാത്ത കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാര്‍ക്കും പനി, ചുമ, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും വീട്ടില്‍ കഴിഞ്ഞുള്ള ചികിത്സ നിര്‍ദേശിക്കും. തീവ്രലക്ഷണമുള്ളവരെ ആശുപത്രിയിലാക്കും.

കോവിഡ് നിയന്ത്രണ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നു നാലരയ്ക്കു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി സര്‍വകക്ഷി യോഗം ചേരും.  നമുക്കു പരിചിതമല്ലാത്ത ഗുരുതര സാഹചര്യമാണിതെന്നും മറികടക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...