ചെങ്ങറ സമര ഭൂമിയില്‍ കൊവിഡ് വ്യാപനം രൂക്ഷം ; അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് വെല്ലുവിളി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ചെങ്ങറ സമര ഭൂമിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് നടത്തിയ കൂട്ട പരിശോധനയില്‍ 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമര ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് കൂടുതല്‍ വെല്ലുവിളിയാവുകയാണ്.

ആദ്യ തരംഗത്തില്‍ കൊവിഡിനെ ചെങ്ങറ സമരഭൂമിയില്‍ നിന്ന് അകറ്റി നിര്‍ത്താനായിരുന്നു. എന്നാല്‍ സമര ഭൂമിയിലെ പ്രതിരോധം രണ്ടാം തരംഗത്തില്‍ താളം തെറ്റുകയാണ്. അഞ്ഞൂറോളം കുടുംബങ്ങളിലായി ആയിരത്തി അഞ്ഞൂറിലേറെ ആളുകളാണ് ചങ്ങറയില്‍ താമസിക്കുന്നത്. രോഗം വന്നാല്‍ പെട്ടന്നു പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറെയാണ്.

സമര ഭൂമിയിലെ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മലയാലപ്പുഴ പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം കൂട്ട പരിശോധന നടത്തിയത്. പ്ലാസ്റ്റിക്കും ഓലയും കൊണ്ട് മറച്ച കുടിലുകള്‍ ആയതിനാര്‍ രോഗം സ്ഥിരീകരിക്കുന്നവരെ വീടുകളില്‍ പാര്‍പ്പിക്കുവാന്‍ കഴിയില്ല. ഭൂരിഭാഗം വീടുകളിലും ശൗചാലയങ്ങള്‍ ഇല്ലാത്തതും പ്രതിസന്ധിയാണ്. നിലവില്‍ രോഗം സ്ഥിരീകരിച്ചവരെയെല്ലാം മലയാലപ്പുഴയിലേയും വടശ്ശേരിക്കരയിലേയും കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി.

സമര ഭൂമിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ കുട്ടികള്‍ കൂട്ടത്തോടെ ഒരു സ്ഥലത്തിരുന്നാണ് ഓണ്‍ലൈന്‍ പഠനം നടത്തുന്നത്. പ്രദേശം കണ്ടെയ്മെന്‍റ് സോണായതോടെ ദിവസ ജോലിക്ക് പുറത്തുപോയി ജീവിക്കുന്നവരും പ്രതിസന്ധിയിലാണ്. കുടിലുകള്‍ പട്ടിണിയിലാകാനുള്ള സാധ്യതയുമുണ്ട്. ഇവിടെ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ഭക്ഷണ വിതരണത്തിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...