കോവിഡ്-19 വ്യാപനം സൂപ്പര്‍ സ്‌പ്രെഡിന്റെ വക്കിലെത്തി ; 144 പതിനഞ്ച് ദിവസത്തേക്ക് കൂടി നീട്ടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ജില്ലയില്‍ കോവിഡ്-19 വ്യാപനം സൂപ്പര്‍ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ സി.ആര്‍.പി.സി 144 പ്രകാരം ഒക്‌ടോബര്‍ 3 മുതല്‍ 31 വരെ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച് പേരില്‍ കൂടുതല്‍ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോള്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷന്‍ എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഈ നിന്ത്രണങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ 15 വരെ ബാധകമായിരിക്കും.

വിവാഹ ചടങ്ങുകളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും മാത്രമേ കൂടിച്ചേരാവൂ. സര്‍ക്കാര്‍ പരിപാടികള്‍, മതചടങ്ങുകള്‍, പ്രാര്‍ഥനകള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ കൂടിച്ചേരാവൂ. ചന്തകള്‍, പൊതുഗതാഗതം, ഓഫീസ്, കടകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്‌മെന്‍റുകള്‍, വ്യവസായങ്ങള്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ഈ ഉത്തരവ് ജില്ലാ പോലീസ് മേധാവികള്‍ നടപ്പിലാക്കേണ്ടതാണെന്നും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ അവരുടെ അധികാര പരിധികളില്‍ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി. പൊതുചന്തകള്‍ അണുവിമുക്തമാക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. ഈ ഉത്തരവ് നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ടവര്‍ക്കും മറ്റ് അവശ്യ സര്‍വീസുകളില്‍പ്പെട്ടവര്‍ക്കും ബാധകമായിരിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...