സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുളള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു.അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലെ ചെയിന്‍ മാനേജ്മെന്റ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ് (മൂന്ന് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (മൂന്നു മാസം) എന്നിവയാണ് കോഴ്സുകള്‍. വിശദ വിവരങ്ങള്‍ക്ക് 9567422755, 9847452727 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ശങ്കര്‍ ടവേഴ്സ്, അപ്സര ജംഗ്ഷന്‍,കൊല്ലം-21 എന്ന വിലാസത്തിലോ ബന്ധപ്പെടാം.

ജില്ലയില്‍ രണ്ട് അക്ഷയകേന്ദ്രങ്ങള്‍ക്ക് സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ്
ജില്ലയിലെ രണ്ട് അക്ഷയകേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് അവാര്‍ഡിന് അര്‍ഹത നേടി. പത്തനംതിട്ട നഗരസഭയിലെ ടി.എ ഷാജഹാന്റെ സംരംഭകത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അബാന്‍ ലൊക്കേഷന്‍, ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ജി.സന്തോഷ് സംരംഭകനായുളള ഏഴംകുളം ലൊക്കേഷന്‍ എന്നീ അക്ഷയകേന്ദ്രങ്ങളാണ് ഇ- ഗവേണന്‍സ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. മികവുറ്റ ഐ.ടി സേവനങ്ങള്‍ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക, മികച്ച ബ്രാന്‍ഡിംഗ് ക്രമീകരണങ്ങള്‍, കാര്യക്ഷമമായ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

വൃക്ഷതൈ വിതരണം
ലോകപരിസ്ഥിതി ദിനമായ 2021 ജൂണ്‍ അഞ്ചിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സാമൂഹ്യ വനവത്കരണ വിഭാഗം സൗജന്യമായും സര്‍ക്കാര്‍ സഹായ നിരക്കിലും വൃക്ഷതൈകള്‍ വിതരണം നടത്തുന്നു. ആവശ്യമുളളവര്‍ക്ക് വനംവകുപ്പില്‍ ഓണ്‍ ലൈനായി അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരേതര സന്നദ്ധ സംഘടനകള്‍, മാധ്യമ മതസ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നത്. താത്പര്യമുളളവര്‍ ഒക്ടോബര്‍ 31 ന് മുന്‍പ് http://harithakeralam.kcems.in എന്ന ലിങ്കില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിലുളള ന്യൂട്രീഷന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഐ.സി.ഡി.എസ് ഓഫീസുകളിലേക്ക് ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ന്യൂട്രീഷന്‍ /ഫുഡ് സയന്‍സ് /ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ക്ലിനിക്ക്/ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. ഹോസ്പിറ്റല്‍ എക്സ്പീരിയന്‍സ് / എക്സ്പീരിയന്‍സ് ഇന്‍ ഡയറ്റ് കൗണ്‍സിലിംഗ് /ന്യൂട്രീഷണല്‍ അസെസ്മെന്റ് /പ്രഗ്‌നന്‍സി ആന്‍ഡ് ലാക്ടേഷന്‍ കൗണ്‍സിലിംഗ് /തെറാപ്യൂട്ടിക് ഡയറ്റ്സ് എന്നിവയില്‍ 2015 സെപ്റ്റംബര്‍ ഒന്നിന് ശേഷം ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി 2020 ഒക്ടോബര്‍ 31 ന് 45 വയസ് കവിയരുത്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനബന്ധ രേഖകള്‍ സഹിതം നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക്ക വിധത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്സ് ലെയിന്‍, പത്തനംതിട്ട 689 645 എന്ന വിലാസത്തില്‍ അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ ലൈന്‍ ഇന്റ ര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോം ലഭിക്കുന്നതിനും https://drive.google.com/drive/folders/1NxD7tyZSgd39Td5ccPSKYpsltAOnWqUE?usp=sharing ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍ : 8330861819.

പൂന്തോട്ട പരിപാലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി നടത്തുവാന്‍ പൂന്തോട്ട പരിപാലനത്തില്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുളള ഏജന്‍സികള്‍ /വ്യക്തികളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 13 ന് ഉച്ചക്ക് രണ്ടുവരെ പത്തനംതിട്ട സിവില്‍ സ്റേറഷനിലുളള വിനോദ സഞ്ചാര വകുപ്പിന്റെ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കും പത്തനംതിട്ട കള്ക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം വകിപ്പിന്റെ ജില്ലാ ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാം. ഫോണ്‍ : 0468 2326409.

അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്കില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ 2020-21 അധ്യയന വര്‍ഷത്തെ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് ഒന്നാം വര്‍ഷ പ്രവേശനത്തിനുളള ഗവണ്‍മെന്റ് ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 31, നവംബര്‍ രണ്ട് എന്നീ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം കോളജ് ഓഫീസില്‍ രക്ഷിതാക്കളോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി അഡ്മിഷന്‍ നേടണം. എസ്.സി / എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് polyadmission.org എന്ന വെബ്സൈറ്റിലോ 9496425892, 9961040512 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാം.

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിലേക്ക് സഹായ ഉപകരണങ്ങള്‍ ആവശ്യമുളള ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റാന്നി ബ്ലോക്ക്പഞ്ചായത്തിന്റെ പരിധിയില്‍ താമസിക്കുന്നവരും, ഗ്രാമസഭാ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള 40 ശതമാനം മുതല്‍ ഡിസെബിലിറ്റിയുളള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പെരുനാട് റാന്നി അഡീഷണല്‍ ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10.

ബിരുദ കോഴ്സുകളില്‍ സീറ്റൊഴിവ്
പത്തനംതിട്ട ചുട്ടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റാസ് കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ എന്നീ ബിരുദ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ 9446302066, 04682224785.

ശിശുദിനം: ജില്ലാതല മത്സരം നവംബര്‍ മൂന്നിന്
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഉപജില്ലാ തലത്തില്‍ നടത്തിയ എല്‍പി, യുപി വിഭാഗം മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ജില്ലാതല മത്സരം നവംബര്‍ മൂന്നിന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. എല്‍പി വിഭാഗത്തിന് രാവിലെ 11.30നും യുപി വിഭാഗത്തിന് രാവിലെ 10നുമാണ് മത്സരം. ബന്ധപ്പെടേണ്ട നമ്പര്‍ 9497616164, 9645374919.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...