കേരളപ്പിറവിദിനത്തില്‍ പുതിയ സൈബര്‍ പോലീസ് സ്റ്റേഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ 15 പുതിയ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഒന്ന് ജില്ലയിലും കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. നവംബര്‍ ഒന്നിന് രാവിലെ 10.05 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സൈബര്‍ പോലീസ് സ്റ്റേഷന്‍ ജില്ലപൊലീസ് മേധാവിയുടെ കാര്യാലയത്തിലെ സൈബര്‍ സെല്ലിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരിക്കും സൈബര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. തിരുവനന്തപുരം സിറ്റി നോര്‍ത്ത് ട്രാഫിക് യൂണിറ്റില്‍ നിന്നുള്ള തന്‍സീം അബ്ദുല്‍ സവാദ് ആണ് ആദ്യ ഇന്‍സ്പെക്ടര്‍. സൈബര്‍ കേസുകളില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പുതിയ സ്റ്റേഷന്റെ പ്രവര്‍ത്തനം ഉപകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. പുതിയ കെട്ടിടം നിര്‍മിക്കുന്നമുറയ്ക്ക് സ്റ്റേഷന്‍ അങ്ങോട്ടുമാറും. ഐ ടി ആക്ട് പ്രകാരമുള്ള കേസുകള്‍ക്കെല്ലാം ഇവിടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സാമൂഹിക മാധ്യമങ്ങള്‍ മുഖേനയുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ തുടങ്ങിയ പരാതികളുടെ അന്വേഷണം, ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് ഇത്തരം കേസുകളിലും പരാതികളിലും സഹായം നല്‍കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടാവും.

സൈബര്‍ സംബന്ധമായ കേസുകളുടെ അന്വേഷണത്തിലും മറ്റും സാങ്കേതിക ജ്ഞാനം നേടിയ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഈ രംഗത്ത് മികച്ച സേവനം ജനങ്ങള്‍ക്ക് നല്‍കാന്‍ സൈബര്‍ സെല്‍ പരിഷ്‌കരിച്ച് സൈബര്‍ പോലീസ് സ്റ്റേഷന്‍ രൂപീകരിക്കുന്നത്തോടെ സാധിക്കും. ഈവര്‍ഷം ഇതുവരെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സൈബറിടങ്ങള്‍ ഉപയോഗിച്ചുള്ള അധിക്ഷേപങ്ങളും മറ്റും കൂടിയിട്ടുണ്ട്. ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കുള്ള സൈബര്‍ സാങ്കേതികസഹായങ്ങള്‍ നല്‍കുകയും, ഓപ്പറേഷന്‍ പി ഹണ്ട് പോലെയുള്ള പ്രത്യേക പരിശോധനകളില്‍ മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന നിലവിലെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പുതിയ സൈബര്‍ പോലീസ് സ്റ്റേഷന് മുതല്‍ക്കൂട്ടാവുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...