കോന്നി താലൂക്ക് ആശുപത്രി സമഗ്ര വികസന പദ്ധതി ഉദ്ഘാടനം നവംബര്‍ ഒന്നിന്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കുന്ന 10 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം മുന്‍നിര്‍ത്തി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.

ആശുപത്രിയില്‍ പുതിയ അഞ്ചു നില കെട്ടിടം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിന്റെ മുകളിലായാണ് അഞ്ചു നില കെട്ടിടം നിര്‍മിക്കുന്നത്. ഇതോടെ കാഷ്വാലിറ്റി കെട്ടിടം ഏഴു നിലയായി മാറും. പുതിയ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും ആരോഗ്യ മന്ത്രി നിര്‍വഹിക്കും.
പദ്ധതിയുടെ ഭാഗമായി പുതിയ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു സൗകര്യം ക്രമീകരിക്കും. എംഎല്‍എ ഫണ്ടില്‍ നിന്നും രണ്ട് വെന്റിലേറ്ററുകള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഐസിയു ബെഡ്, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ മുതലായവ എന്‍എച്ച്എം ക്രമീകരിക്കും. വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയുവിന്റെ ഉദ്ഘാടനവും അന്നേ ദിവസം നിര്‍വഹിക്കും.

ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ലേബര്‍ റൂം ഇല്ലാത്തതിനാല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഇതിന് പരിഹാരമായി പുതിയ ലേബര്‍ റൂം നിര്‍മിക്കും. പുതിയ ഓപ്പറേഷന്‍ തീയറ്ററും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. വൃക്കരോഗികള്‍ക്ക് ചികിത്സയ്ക്ക് കോന്നിയില്‍ നിലവില്‍ സൗകര്യമില്ല. അതിനായി ഡയാലിസിസ് യൂണിറ്റ് താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കും.
താലൂക്ക് ആശുപത്രിക്ക് ഇതുവരെ സ്വന്തമായി ആംബുലന്‍സില്ല. 108 ആംബുലന്‍സ് ആശുപത്രിയില്‍ കിടക്കുന്നുണ്ട് എങ്കിലും ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയിലല്ല. എംഎല്‍എ ഫണ്ടില്‍ നിന്നും പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് നല്‍കും. എല്ലാവിധ അത്യാധുനിക സൗകര്യവുമുള്ള ആംബുലന്‍സ് ആണ് നല്‍കുക. ആംബുലന്‍സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നുവരുന്നു.

യോഗത്തില്‍ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി., പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ ഹൈജിന്‍ ആല്‍ബര്‍ട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍.ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ലീലാ രാജന്‍, പി.ഗീത, ശ്യാംലാല്‍, ഡോ. എം.റ്റി. സിമി തുടങ്ങിയവര്‍ പ്രസംഗിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ നാശനഷ്ടങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും

0
തിരുവനന്തപുരം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ...

സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

0
തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ....

ഇടിച്ചു കയറിയത് കോന്നി സ്വദേശിയുടെ വാഹനം ; അബിൻ വർക്കി ആശുപത്രിയിൽ നിരീക്ഷണത്തിൽ

0
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ...

ഇ20 പെട്രോൾ : പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എ എ പി മാർച്ച് തടഞ്ഞ് ഡൽഹി...

0
ന്യൂഡൽഹി : 20 ശതമാനം എഥനോൾ കലർത്തിയ ഇ20 പെട്രോളിനെ എതിർത്ത്...