പരിശോധനഫലം 50 മിനിറ്റിനുള്ളില്‍ ; പോര്‍ട്ടബിള്‍ കോവിഡ് ടെസ്റ്റുമായി യു.കെ

For full experience, Download our mobile application:
Get it on Google Play

യു.കെ : പരിശോധനാഫലം അമ്പത് മിനിറ്റിനുള്ളില്‍ ലഭിക്കുന്ന പുതിയ കൊവിഡ് ടെസ്റ്റുമായി യു.കെയിലെ ഗവേഷകര്‍. സ്മാര്‍ട്ട് ഫോണ്‍ അധിഷ്ഠിതമായ കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നിലവിലെ പല കൊവിഡ് ടെസ്റ്റുകളും ലാബുകളിലേക്ക് അയക്കേണ്ടതുകൊണ്ട് ഫലം ലഭിക്കാന്‍ 24 മുതല്‍ 48 മണിക്കൂര്‍ എടുക്കാറുണ്ട്. ഈ കാലതാമസം മുന്നില്‍ കണ്ടാകണം യുകെയിലെ ഈസ്റ്റ് ആംഗ്ലിയ (യുഇഎ) യിലെ ഗവേഷകർ 50 മിനിറ്റിനുള്ളില്‍ ഒരാള്‍ക്ക് കൊറോണയുണ്ടോ എന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. നാഷണൽ ഹെൽത്ത് സർവീസ് (എൻ‌എച്ച്എസ്) സ്റ്റാഫുകളില്‍ രണ്ടാഴ്ചയ്ക്കിടയില്‍ ടെസ്റ്റിന്റെ പരീക്ഷണം നടത്തും.

ഒരു സമയം 16 സാമ്പിളുകൾ പ്രോസസ് ചെയ്യുന്നതിന് പുതിയ മോളിക്യുലർ ടെസ്റ്റ് ഉപയോഗിക്കാം. ലാബ് അടിസ്ഥാനമാക്കിയുള്ള ഡിറ്റന്‍ഷന്‍ മെഷീന്‍ ഉപയോഗിക്കുകയാണെങ്കിൽ 384 സാമ്പിളുകൾ വരെ പരിശോധിക്കാം. മെഡിക്കല്‍ ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തതെന്നും ജോലിസ്ഥലത്തുള്ളവര്‍ക്ക് വൈറസ് പകരുന്നില്ലെന്ന് ഇത് ഉറപ്പാക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറഞ്ഞു.

എത്രയും പെട്ടെന്ന് തന്നെ കിറ്റിന്റെ ജോലികള്‍ ആരംഭിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് ദേശീയ തലത്തിൽ ആശുപത്രികളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷക സംഘത്തിന്റെ തലവനായ ജസ്റ്റിന്‍ ഒ ഗ്രേഡി പറഞ്ഞു. ഈ ടെസ്റ്റ് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെന്നും ഗ്രേഡി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ഫലം രണ്ട് മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന ടെസ്റ്റ് യു.എസിലെ ഒരു സംഘം ഗവേഷകര്‍ ഈയിടെ വികസിപ്പിച്ചിരുന്നു. ജോർജിയയിലെ അഗസ്റ്റ സർവകലാശാലയിൽ ഇന്ത്യൻ വംശജനായ ഗവേഷകൻ ഡോ. രവീന്ദ്ര കോൽഹെയുടെ നേതൃത്വത്തിലാണ് പരിശോധന വികസിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...