കോവിഡ് 19 : വെന്റിലേറ്ററുകള്‍ വാങ്ങുന്നതിന് ഒന്നരകോടി രൂപ എം.പി ഫണ്ടില്‍ നിന്ന് ആന്റോ ആന്റണി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിസ് 19 ന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ ആശുപത്രികളില്‍ 15 വെന്റിലേറ്ററുകള്‍ വാങ്ങുന്നതിന് എം.പി ഫണ്ടില്‍ നിന്നും ആന്റോ ആന്റണി എം.പി ഒന്നരകോടി രൂപ അനുവദിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി ഒന്നരകോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിനു കൈമാറി. കോവിഡ് 19 ഭീഷണിയുടെ സാഹചര്യത്തില്‍ കൂടുതല്‍ ആവശ്യമായിട്ടുള്ള ഉപകരണങ്ങളുടെ ദൗര്‍ലഭ്യം ജില്ലാ ഭരണകൂടം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് എം.പി ഫണ്ടില്‍ നിന്നും ഒന്നരകോടി രൂപ അനുവദിച്ചതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നാല്, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രണ്ട്, അടൂര്‍ ജനറല്‍ ആശുപത്രി രണ്ട്, താലൂക്ക് ആശുപത്രികളായ തിരുവല്ല, റാന്നി, കോന്നി എന്നിവിടങ്ങളിലേക്ക് ഓരോന്ന് വീതവും വെന്റിലേറ്റര്‍ വാങ്ങുന്നതിന് ഒരുകോടി പത്തുലക്ഷം രൂപയുടെയും, പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി രണ്ട്, മുണ്ടക്കയം, ഈരാറ്റുപേട്ട ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ക്ക് ഓരോന്നും വീതവും ഉള്‍പ്പെടെ 40 ലക്ഷം രൂപയുടെയും പദ്ധതി നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

ഏതെങ്കിലും അവശ്യസാധനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടായാല്‍ അതിനുവേണ്ടി കൂടുതല്‍ ഫണ്ട് അനുവദിക്കാമെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ അറിയിച്ചതായും ആന്റോ ആന്റണി എം.പി പറഞ്ഞു. പദ്ധതി നിര്‍ദേശം ആന്റോ ആന്റണി എം.പി കളക്ടര്‍ പി.ബി നൂഹിന് കൈമാറുന്ന ചടങ്ങില്‍ എ.ഡി.എം അലക്‌സ് പി.തോമസ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ഗ്രിഗറി കെ.ഫിലിപ്പ്, എ.സജികുമാര്‍, ജെസിക്കുട്ടി മാത്യു, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേയ്‌സ് ആന്റോ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...