ഡല്‍ഹി : തീവ്ര കൊവിഡ് ബാധിത മേഖലകളില്‍ കൂടുതല്‍ ദ്രുത പരിശോധന. കിറ്റുകളുടെ ക്ഷാമം പരിഹരിച്ച സാഹചര്യത്തിലാണ് പരിശോധനയുടെ എണ്ണം കൂട്ടാനുള്ള നിര്‍ദ്ദേശം. 5 ലക്ഷം കിറ്റുകളാണ് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത് തുടങ്ങിയത്. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് 40 ശതമാനം കുറഞ്ഞെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ദേശീയ ശരാശരിയെക്കാള്‍ കുറവാണ് കേരളത്തിലെ രോഗവ്യാപനം. ലോക്ക്ഡൗണ്‍ കാരണമാണ് തോത് കുറഞ്ഞത്.
രോഗം ഭേദമാകുന്നവരുടെ തോത് 13 ശതമായി ഉയര്‍ന്നതും പ്രതീക്ഷ നല്‍കുന്നതാണ്. കേരളം ഉള്‍പ്പടെ 19 സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ തീവ്ര ബാധിത മേഖലകളുടെ എണ്ണം 68 ആക്കി. ഇതിനിടെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിവിധ സംസ്ഥാനങ്ങളിലുള്ള നാലായിരത്തോളം പേര്‍ തബ് ലീഗ് ജമാഅത്തില്‍ പങ്കെടുത്തിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,835 ആയി. 452പേരാണ് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1076 പേര്‍ പുതുതായി രോഗബാധിതരാവുകയും 32 പേര്‍ മരിക്കുകയും ചെയ്തു. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 3205 ആയി. 194 പേര്‍ മരിച്ചു. ഡല്‍1ഹിയില്‍ 640 ആണ് രോഗം ബാധിച്ചവരുടെ എണ്ണം. മധ്യപ്രദേശില്‍ 1308, തമിഴ്‌നാട്ടില്‍ 1267, രാജസ്ഥാനില്‍ 1131, എന്നിങ്ങനെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്ക്. 1749 പേര്‍ രാജ്യത്താകെ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നു.