ഹൈദരാബാദ്: തെലങ്കാനയില്‍ കൊറോണവൈറസ് പരിശോധന നിര്‍ത്തിവെച്ചു. നിലവില്‍ ശേഖരിച്ച സാമ്പിളുകള്‍ മുഴുവന്‍ പരിശോധിച്ചശേഷമേ ഇനി പൊതുജനങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കൂവെന്നു അധികൃതര്‍ അറിയിച്ചു. 8235 സാമ്പിളുകള്‍ നിലവില്‍ പരിശോധിക്കാനുണ്ട്. രണ്ടു ദിവസത്തിനകം പ്രത്യേക ക്യാമ്പുകൾ നടത്തി പരിശോധന പൂര്‍ത്തിയാക്കുമെന്ന് പൊതുജനാരോഗ്യ കുടുംബക്ഷേമ ഡയറക്ടര്‍ ജി ശ്രീനിവാസ റാവു അറിയിച്ചു.
അതേസമയം ആന്ധ്രാപ്രദേശില്‍ 605 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം മാത്രം 10 പേരാണ് രോഗബാധിതരായി മരിച്ചത്.